ന്യൂഡൽഹി: റെയിൽവേ സ്വകാര്യവത്കരണ പദ്ധതിയുടെ ഭാഗമായി രണ്ട് ട്രെയിനുകൾ നടത്തി പ്പിനായി െഎ.ആർ.സി.ടി.സിക്ക് നൽകാൻ റെയിൽവേ ബോർഡ് തീരുമാനം. അഹ്മദാബാദ്-മുംബൈ സ െൻട്രൽ തേജസ് എക്സ്പ്രസ്, ഡൽഹി-ലഖ്നോ തേജസ് എക്സ്പ്രസ് എന്നിവയാണ് മൂന്നു വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ െഎ.ആർ.സി.ടി.സിക്ക് നൽകുക.
ഇൗ ട്രെയിനു കളിലെ യാത്രനിരക്ക് തീരുമാനിക്കാനുള്ള അധികാരവും െഎ.ആർ.സി.ടി.സിക്കായിരിക്കും. യാത്ര സൗജന്യമോ ഡ്യൂട്ടി പാസുകളോ ട്രെയിനുകളിൽ അനുവദിക്കില്ല. ടിക്കറ്റ് പരിശോധനക്ക് റെയിൽവേ സ്റ്റാഫ് ഉണ്ടാകില്ലെന്നും റെയിൽവേ ബോർഡിെൻറ രൂപരേഖയിൽ വ്യക്തമാക്കി. എന്നാൽ, ലോകോ പൈലറ്റ്, ഗാർഡ്, സ്റ്റേഷൻ മാസ്റ്റർ എന്നിവർ റെയിൽവേ ജീവനക്കാരായിരിക്കും.
സ്വകാര്യവത്കരണത്തിലൂടെ യാത്രക്കാർക്ക് ലോകോത്തര സേവനം ലഭ്യമാക്കുകയെന്നത് റെയിൽവേയുടെ നൂറുദിന പദ്ധതിയുടെ ഭാഗമാണെന്നും തേജസ് ട്രെയിനുകൾ െഎ.ആർ.സി.ടി.സിക്ക് കൈമാറാനുള്ള തീരുമാനം ഇതിെൻറ ഭാഗമാണെന്നും റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി. ട്രെയിനിെൻറ ബ്രാൻഡിങ് ഉൾപ്പെടെ അകത്തും പുറത്തും പരസ്യം ചെയ്യാനുള്ള അവകാശവും െഎ.ആർ.സി.ടി.സിക്കായിരിക്കും. സുരക്ഷയെ ബാധിക്കും വിധം രൂപഘടനയെ ബാധിക്കാത്ത രീതിയിൽ ട്രെയിനിന് അകത്ത് മാറ്റങ്ങൾ വരുത്തുകയുമാകാം.
ടിക്കറ്റ് നൽകുന്നതിന് ഒരുവർഷക്കാലം റെയിൽവേയുടെ വെബ് പോർട്ടൽ െഎ.ആർ.സി.ടി.സിക്ക് ഉപേയാഗപ്പെടുത്താം. എന്നാൽ, രണ്ട് ട്രെയിനുകളുടെയും വരുമാന അക്കൗണ്ട് റെയിൽവേ അക്കൗണ്ടിന് പുറത്തായിരിക്കും. സ്വന്തം ടിക്കറ്റ് സംവിധാനം രൂപപ്പെടുത്താനും െഎ.ആർ.സി.ടി.സിയോട് നിർദേശിച്ചിട്ടുണ്ട്. അപകടം സംഭവിക്കുകയാണെങ്കിൽ യാത്രക്കാർക്ക് റെയിൽവേ യാത്രക്കാർക്ക് ലഭിക്കുന്നതിന് തുല്യമായ ആനുകൂല്യം ലഭിക്കും. ട്രെയിനുകളുടെ അറ്റകുറ്റപ്പണി റെയിൽവേ നിർവഹിക്കും. ആഴ്ചയിൽ ആറു ദിവസമായിരിക്കും രണ്ടു ട്രെയിനുകളുടെയും സർവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.