തിരുവനന്തപുരം: സമരനായികക്ക് ആതിഥ്യമരുളി തലസ്ഥാനനഗരം. പോരാട്ടങ്ങൾക്ക് തുടർ പിന്തുണയും െഎക്യദാർഢ്യവുമേകി മുഖ്യമന്ത്രി പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും. മൂന്ന് ഇടതുപക്ഷ നേതാക്കളോടും ഇറോമിന് ഒന്നേ അഭ്യർഥിക്കാനുണ്ടായിരുന്നുള്ളൂ^ പട്ടാളത്തിന് അമിതാധികാരം നൽകുന്ന അഫ്സ്പ മണിപ്പൂരിൽനിന്ന് നീക്കാനുള്ള ശ്രമങ്ങൾക്ക് കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാറും പ്രസ്ഥാനവും നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ സർക്കാറിെൻറയും പ്രസ്ഥാനത്തിെൻറയും പിന്തുണ ഇൗ മൂന്ന് നേതാക്കളും ഇറോമിനെ അറിയിക്കുകയും ചെയ്തു.
ഒരാഴ്ചയായി അട്ടപ്പാടിയിലുള്ള ഇറോം ശർമിള തിങ്കളാഴ്ചയാണ് തലസ്ഥാനത്തെത്തിയത്. രാവിലെ 6.30ഒാടെ ചെന്നൈ- തിരുവനന്തപുരം മെയിലിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ മണിപ്പൂരിെൻറ ഉരുക്കുവനിതക്ക് ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. തൈക്കാട് െഗസ്റ്റ് ഹൗസിൽ എത്തി വിശ്രമിച്ച അവരെ സന്ദർശിക്കാൻ സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡി.വൈ.എഫ്.െഎ, എ.െഎ.വൈ.എഫ് നേതാക്കൾ, കോളജ് വിദ്യാർഥികൾ എന്നിവർ എത്തി. തുടർന്ന് ഡി.വൈ.എഫ്.എ ജില്ല സെക്രട്ടറി ഐ.സാജു, ജില്ല പ്രസിഡൻറ് എ.എ. റഹീം, യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ പി. ബിജു എന്നിവർക്കൊപ്പം സി.പി.എം ആസ്ഥാനമായ എ.കെ.ജി സെൻററിലെത്തിയ ഇറോമിനെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ, ചെറിയാൻ ഫിലിപ് എന്നിവർ സ്വീകരിച്ചു.
തെൻറ പോരാട്ടത്തിന് ഒപ്പം കേരളീയസമൂഹം ഉണ്ടെന്ന് അറിയാം. അതിെൻറ തെളിവാണ് തനിക്ക് ലഭിക്കുന്ന ഉൗഷ്മള സ്വീകരണമെന്നും അവർ പറഞ്ഞു.
അതിനുശേഷം സെക്രേട്ടറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി അരമണിക്കൂറോളം ചർച്ച നടത്തി. അഫ്സ്പ ത്രിപുരയിൽനിന്ന് പിൻവലിച്ചിട്ടും മണിപ്പൂരിലും കശ്മീരിലും തുടരുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി.
സി.പി.എം എന്നും കിരാതനിയമങ്ങൾെക്കതിരെ നിലപാട് സ്വീകരിച്ച പാർട്ടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇനിയും സമരം തുടരണമെന്നും പോരാട്ടത്തിന് എല്ലാ ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ഉണ്ടാവുമെന്നും പിണറായി ഉറപ്പുനൽകി.
ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദനെയും ഇറോം സന്ദർശിച്ചു. ഇൗ പ്രായത്തിലും വി.എസിെൻറ ഉൗർജത്തിെൻറ ഉറവിടെമെന്തെന്നായിരുന്നു ഇറോമിെൻറ വി.എസിനോടുള്ള ചോദ്യം. ചിരിയായിരുന്നു വി.എസിെൻറ മറുപടി. പോരാട്ടങ്ങൾക്കുള്ള പിന്തുണ വി.എസ് ഇറോമിനെ അറിയിച്ചു.
മണിപ്പൂരിലെ ആദ്യ മുസ്ലിം സ്ഥാനാർഥിയും പ്രജാപാർട്ടി സെക്രട്ടറിയുമായ നജ്മ ബീബി, ഇറോമിെൻറ സുഹൃത്ത് ബഷീർ മാടാല, ദിൽന എന്നിവരും ഒപ്പമുണ്ടായിരുന്നു. യാത്രാക്ഷീണം കാരണം മറ്റു പരിപാടികൾ വെട്ടിച്ചുരുക്കിയ ഇറോം വൈകീട്ട് െഗസ്റ്റ്ഹൗസിലെ റൂമിലെത്തി വിശ്രമിച്ചു. ചൊവ്വാഴ്ച വാഗമണിൽ നടക്കുന്ന പരിപാടിയിൽ സംബന്ധിക്കാൻ യാത്ര തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.