അഗളി (പാലക്കാട്): മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വിജയം പണത്തിെൻറയും മസിൽപവറിെൻറതുമെന്ന് മനുഷ്യാവകാശ പ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ മണിപ്പൂരിലെ ഉരുക്കുവനിത ഇറോം ശർമിള. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിജയിപ്പിക്കാനുള്ള കൂട്ടായ്മ സൃഷ്ടിക്കാൻ തനിക്കായില്ലെന്നും അവർ പറഞ്ഞു. കേരള സന്ദർശനത്തിനെത്തിയ ഇറോം, അട്ടപ്പാടി വട്ടുലക്കിയിലെ ശാന്തി ഇൻഫർമേഷൻ ആൻഡ് മെഡിക്കൽ സെൻററിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
16 വർഷം നടത്തിയ നിരാഹാരസമരത്തിന് ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നു. സൈനികനയത്തിെൻറ ഭാഗമായാണ് ‘അഫ്സ്പ’ നിയമം നടപ്പാക്കുന്നത് എന്നാണ് പറയുന്നതെങ്കിലും, അതത് മേഖലകളിലെ സർക്കാറുകൾക്ക് നേരെ ഉയരുന്ന ജനരോഷം തടയാനാണ് അതുപയോഗിക്കപ്പെടുന്നത്. സുപ്രീംകോടതി പോലും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും ഇപ്പോഴും നിയമം നിലനിൽക്കുന്നു. നിരാഹാരസമരത്തിൽനിന്ന് പിന്തിരിയണമെന്നും ‘അഫ്സ്പ’ നിയമം പിൻവലിക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ യോജിച്ച് പ്രവർത്തിക്കണമെന്നും സർക്കാറും ഭരണകക്ഷിയും പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവരുടെ ആ നിലപാടിൽ സംശയമുണ്ടായിരുന്നെന്ന് ഇറോം പറഞ്ഞു.
പോരാട്ടങ്ങൾക്ക് കുടുംബത്തിെൻറ പിന്തുണയുണ്ടായിരുന്നു. സമരങ്ങൾക്ക് കേരളജനത പിന്തുണയറിയിച്ചതിൽ നന്ദിയുണ്ട്. സുഹൃത്തിെൻറ ക്ഷണം കൂടിയായപ്പോൾ വിശ്രമകാലം കേരളത്തിലാക്കാൻ തീരുമാനിച്ചു. അമ്മയുടെ അനുഗ്രഹം വാങ്ങിയാണ് വന്നത്. ആദിവാസി വിഭാഗങ്ങളോടുൾെപ്പടെ രാജ്യത്ത് വിവേചനം നിലനിൽക്കുന്നതിനാൽ തെൻറ പോരാട്ടം തുടരുമെന്നും ഇറോം ശർമിള കൂട്ടിച്ചേർത്തു. അട്ടപ്പാടിയിൽ പത്ത് ദിവസമുണ്ടാവും. ഒരു മാസത്തെ വിശ്രമജീവിതത്തിനിടെ കേരളത്തിെൻറ വിവിധ ഭാഗങ്ങൾ സന്ദർശിക്കും. ഇറോം ശർമിളയുടെ സുഹൃത്തും പി.ആർ.ജെ.എ പാർട്ടി സ്ഥാനാർഥിയായി മണിപ്പൂർ വാകഭായിൽ മത്സരിച്ച നജീമ ബീബിയും ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.