കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദ് മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ജൂലൈ 17ന് നന്തിയിലെ കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേതാണെന്നാണ് ഡി.എന്‍.എ. പരിശോധനയില്‍ വ്യക്തമാകുകയായിരുന്നു.
നേരത്തെ, മൃതദേഹം മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെ മൃതദേഹമാണെന്ന് കരുതി സംസ്കാരം നടത്തിയിരുന്നു. എന്നാൽ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് ഡി.എന്‍.എ. പരിശോധന നടത്തിയത്. ഇതോടെ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
ജൂലൈ 16-ന് രാത്രി കോഴിക്കോട് - അത്തോളി റൂട്ടിലെ പുറക്കാട്ടിരി പാലത്തില്‍വെച്ച് ചുവന്ന കാറില്‍ നിന്നും ഇറങ്ങിയ യുവാവ് പുഴയിലേക്ക് ചാടിയതായി നാട്ടുകാർ വിവരമറിയിക്കുകയായിരുന്നു. യുവാവ് പുഴയില്‍ ചാടിയതോടെ കാറിലുണ്ടായിരുന്നവർ രക്ഷപ്പെടുകയും ചെയ്തിരുന്നു. പിറ്റേന്ന് നന്തി കോടിക്കല്‍ കടപ്പുറത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
ജൂലൈ 28നാണ് മകനെ കാണാനില്ലെന്ന് ഇർഷാദിന്‍റെ (26) ഉമ്മ നബീസ പെരുവണ്ണാമൂഴി പൊലീസില്‍ പരാതി നൽകിയത്. സംഭവത്തില്‍ കല്‍പ്പറ്റ സ്വദേശി ജിനാഫ് (31), വൈത്തിരി സ്വദേശി ഷഹീല്‍ (26), പൊഴുതന സ്വദേശി സജീര്‍ (27) പിണറായി സ്വദേശി മര്‍സീദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.