വൈത്തിരി: സ്വര്‍ണ്ണക്കടത്ത് സംഘം കൊലപ്പെടുത്തിയ പന്തിരിക്കര സ്വദേശി ഇര്‍ഷാദ് ഒളിവില്‍ കഴിഞ്ഞ വയനാട്ടിലെ ലോഡ്ജില്‍ പൊലീസ് പരിശോധന നടത്തി. വൈത്തിരി ചുണ്ടേലിലെ ലോഡ്ജിലാണ് അന്വേഷണ സംഘമെത്തിയത്. ലോഡ്ജിലെ രജിസ്റ്ററും സി.സി.ടി.വിയും പരിശോധിച്ചു.
ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് ഇര്‍ഷാദിന്റെ സുഹൃത്ത് ഷമീര്‍ ലോഡ്ജില്‍ റൂമെടുത്തത്. പിന്നീട് ജൂണ്‍ 16 നാണ് ഇര്‍ഷാദ് ലോഡ്ജിലെത്തിയത്. 18 ദിവസം ഇവിടെ തങ്ങിയ ശേഷം ജൂലൈ നാലിന് കാറിലെത്തിയ സംഘം ഇര്‍ഷാദിനെ കൂട്ടികൊണ്ടു പോയെന്ന് ലോഡ്ജിലെ ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു.
സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിന്റെ മൃതദ്ദേഹം ജൂലൈ 17ന് തിക്കോടി കടപ്പുറത്ത് നിന്നും കണ്ടെത്തുകയും അത് ആളുമാറി സംസ്കരിക്കുകയുമായിരുന്നു. ചെറുപ്പം മുതൽ നന്നായി നീന്തുന്ന ഇർഷാദ് മുങ്ങിമരിച്ചതല്ലെന്ന് മാതാപിതാക്കളായ നാസറും നഫീസയും തറപ്പിച്ചു പറയുന്നു. മകന്റേത് കൊലപാതകം തന്നെയാണെന്ന് ഇവർ ആവർത്തിച്ച് പറയുന്നു. കേസ് അട്ടിമറിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
ഇർഷാദിന്റെ മാതാപിതാക്കൾ മകനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പെരുവണ്ണാമുഴി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി കടൽത്തീരത്തു നിന്ന് ലഭിച്ച മൃതദേഹം ഇർഷാദിന്റെതാണെന്ന് സ്ഥിരീകരിച്ചത്. ഇർഷാദിന്റെത് കൊലപാതകമാണെന്ന് തന്നെയാണ് അന്വേഷണസംഘവും സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.