നിലമ്പൂരിൽ മോർച്ചറി ഡ്യൂട്ടിയിലുള്ള ഐ.ആർ.ഡബ്ല്യു വളന്‍റിയർമാർ

മനക്കരുത്തും സേവനസന്നദ്ധതയും; വനിത വളന്‍റിയർമാർക്ക് നൂറിൽ നൂറ് മാർക്ക്

നിലമ്പൂർ: വികൃതമായ മൃതദേഹങ്ങൾ, കൈകാലുകൾ അടർന്ന ശരീരഭാഗങ്ങൾ, ഭീതിയും നിസ്സഹായതയും നിഴലിക്കുന്ന അന്തരീക്ഷം... ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി ഇൻക്വസ്​റ്റിനും പോസ്​റ്റ്​മോർട്ടത്തിനും സഹായികളായി ഒരു കൂട്ടം വനിത വളന്‍റിയർമാർ. നിലമ്പൂർ ജില്ല ആശുപത്രിയിൽ മൂന്നു ദിവസമായി സേവനനിരതരായ ഇവരുടെ മനക്കരുത്തിനും സമർപ്പണത്തിനും നൂറിൽ നൂറ് മാർക്കിട്ട്​ പൊലീസും ഡോക്​ടർമാരും നാട്ടുകാരും.

ഐഡിയൽ റിലീഫ്​ വിങ്​ (ഐ.ആർ.ഡബ്ല്യു), ടീം വെൽഫെയർ സന്നദ്ധ സംഘടനകളുടെ 35ഓളം വനിത വളന്‍റിയർമാരാണ്​, മൃതദേഹങ്ങളെ പരിപാലിച്ച്​ സേവനവഴിയിൽ വേറിട്ട മാതൃകയാകുന്നത്​. ഇൻക്വസ്റ്റ്​ മുറിയിലെത്തുന്ന മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതും ടേബിളിൽ കിടത്തുന്നതും ഇവരാണ്​. ഇൻക്വസ്റ്റിനായി ​പൊലീസിന്​ മൃതദേഹം കൊടുക്കുന്നതും അളവെടുക്കാൻ സഹായിക്കുന്നതും ഇൻക്വസ്റ്റ്​ പൂർത്തിയാക്കിയ മൃതദേഹങ്ങൾക്ക്​ സാക്ഷികളായി ഒപ്പിടുന്നതുമെല്ലാം വനിത വളന്‍റിയർമാരാണ്. പിന്നീട്​ മൃതദേഹങ്ങൾ പൊതിഞ്ഞ്​ സ്​ട്രച്ചറിൽ മോർച്ചറിയിലേക്ക്​ മാറ്റുന്നു.

പോസ്​​റ്റ്​മോർട്ടശേഷം ചളിയുരച്ചും വെള്ളമടിച്ചും മൃതദേഹം വൃത്തിയാക്കുന്നു. പിന്നീട്​ വെള്ളത്തുണിയിൽ പൊതിഞ്ഞുകെട്ടി കൈമാറുന്നതും ഇവരാണ്​. ഹ​ൃദയഭേദകമായ കാഴ്ചകൾക്കാണ്​ സാക്ഷിയായതെന്ന്​ ടീം വെൽഫെയർ വനിത വളന്‍റിയർ ക്യാപ്​റ്റൻ ഹസീന വഹാബ്​ പറഞ്ഞു. ലുബ്​ന കൊടിഞ്ഞിയാണ്​ ഐ.ആർ.ഡബ്ല്യു വനിത വിങ്ങിന്​ നേതൃത്വം നൽക​ുന്നത്​. താനൂർ ബോട്ട്​ ദുരന്ത വേളയിലും കവളപ്പാറയിലും ഐ.ആർ.ഡബ്ല്യു, ടീം വെൽഫെയർ വനിത വളന്‍റിയർമാർ സേവനമനുഷ്ഠിച്ചിരുന്നു.

Tags:    
News Summary - IRW and Team Welfare Women volunteers at Wayanad Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.