ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്ന

മു​ണ്ട​ക്കൈ ജു​മാ​മ​സ്ജി​ദ് 

ഇവിടെയായിരുന്നു ശിഹാബ് ഫൈസി ഉറങ്ങിയത്...

മു​ണ്ട​ക്കൈ (വ​യ​നാ​ട്): മ​ല​യൊ​ന്ന​ട​ങ്കം കു​ത്തി​യൊ​ലി​ച്ചു​വ​ന്ന ആ ​പു​ല​ർ​ച്ചെ ശി​ഹാ​ബ് ഫൈ​സി കി​ട​ന്നു​റ​ങ്ങി​യ മു​ണ്ട​ക്കൈ ജു​മാ​മ​സ്ജി​ദ് ഇ​ന്നൊ​രു ക​ണ്ണീ​ർ​കാ​ഴ്ച. ഒ​ലി​ച്ചു​വ​ന്ന പാ​റ​ക്കൂ​ട്ട​ങ്ങ​ളും മ​ര​ങ്ങ​ളും പ​ള്ളി​യു​ടെ താ​ഴ്ഭാ​ഗം ഒ​ന്ന​ട​ങ്കം ത​ക​ർ​ത്തു.

മ​രി​ച്ച ശി​ഹാ​ബ് ഫൈ​സി

ചാ​ലി​യാ​റി​ലൂ​ടെ ഒ​ഴു​കി​യ ശി​ഹാ​ബ് ഫൈ​സി​യു​ടെ മൃ​ത​ദേ​ഹം കി​ട്ടി​യ​ത് നി​ല​മ്പൂ​രി​ൽ​നി​ന്നാ​ണ്. ത​മി​ഴ്നാ​ട് ചേ​ര​മ്പാ​ടി സ്വ​ദേ​ശി​യാ​യ ഈ 36​കാ​ര​ൻ മു​ണ്ട​ക്കൈ സ്വ​ദേ​ശി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ണാ​ത്തി​വ​യ​ൽ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി. ചേ​ര​മ്പാ​ടി മ​ണ്ണാ​ത്തി​വ​യ​ൽ സൂ​റ​ത്ത് തോ​ണി​ക്ക​ട​വ​ൻ മു​സ്ത​ഫ​യു​ടെ​യും കു​ൽ​സു​വി​ന്റെ​യും മ​ക​നാ​ണ്. ഭാ​ര്യ: സ​ൽ​മ.

Tags:    
News Summary - Shihab Faizy Mundakkai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.