ആലപ്പുഴ: ധനമന്ത്രി ഡോ. തോമസ് െഎസക് സ്വപ്നപദ്ധതിയായി കരുതുന്ന കിഫ്ബിയെ (കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ബോർഡ്) പരോക്ഷമായി പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്.
ബജറ്റില്‍ പണം നീക്കിവെക്കാതെ പുറത്തുനിന്ന് വായ്പ എടുക്കുന്ന തരികിട കളികളാണ് കേരളത്തില്‍ നടക്കുന്നതെന്ന് സുധാകരന് തുറന്നടിച്ചു.
ആലപ്പുഴയിൽനിന്നുള്ള മുതിർന്ന നേതാക്കളും മന്ത്രിമാരുമായ ജി. സുധാകരനും തോമസ് ഐസക്കും തമ്മിെല ഭിന്നത മറനീക്കിയത് സി.പി.എമ്മിനും തലവേദനയായി. ആലപ്പുഴ റമദ ഹോട്ടലിൽ ടാക്സ് കണ്സല്ട്ടന്സ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്താണ് സുധാകരൻ െഎസക്കിനെതിരെ പരോക്ഷ പരാമർശം നടത്തിയത്.
ശനിയാഴ്ച സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തത് തോമസ് െഎസക്കായിരുന്നു.ഖജനാവില്‍ നിർമാണപ്രവര്‍ത്തനത്തിന് പണമില്ലാത്ത സ്ഥിതി പറഞ്ഞുതുടങ്ങിയ സുധാകരന്, കഴിഞ്ഞതവണ 125 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പിന് ആകെ തന്നതെന്ന് കുറ്റപ്പെടുത്തി. ഇത്തവണ 150 കോടിയായി.
3000 കോടി രൂപയെങ്കിലും പി.ഡബ്ല്യു.ഡിക്ക് കിട്ടേണ്ടതാണ്. പിന്നീട് 900 കോടി പ്രത്യേകം അനുവദിച്ചു. പക്ഷേ ബജറ്റില്‍ പണം നീക്കി വെക്കില്ല. പുറത്തുനിന്ന് വായ്പ എടുക്കും. കേരളം ഉണ്ടായ കാലം മുതലേ ഇത്തരം തരികിട കളികളുണ്ടെന്ന് വിശദീകരിെച്ചങ്കിലും സുധാകരെൻറ ഒളിയമ്പ് െഎസക്കിന് എതിരായിരുെന്നന്ന് വ്യക്തം.
ശനിയാഴ്ച തോമസ് െഎസക്കിെൻറ കയർ വകുപ്പിനുകീഴിൽ നടന്ന മുഖ്യമന്ത്രി പെങ്കടുത്ത സംസ്ഥാനതല കയർയന്ത്ര വിതരണോദ്ഘാടന ചടങ്ങിൽനിന്ന് സുധാകരൻ വിട്ടുനിന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.