ഐ.എസ് കേസ്: പാലക്കാട് സ്വദേശി അറസ്​റ്റിൽ

കൊ​ച്ചി: കാ​സ​ർ​കോ​ട് ഐ.​എ​സ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ക്കാ​ട് സ്വ​ദേ​ശി​യെ എ​ൻ.​ഐ.​എ സം​ഘം കൊ​ച്ചി ​യി​ൽ അ​റ​സ്​​റ്റു​ചെ​യ്തു. ഞാ​യ​റാ​ഴ്​​ച ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത പാ​ല​ക്കാ​ട്​ കൊ​ല്ല​േ​ങ്കാ​ട്​ സ്വ ​ദേ​ശി അ​ബൂ ദു​ജി​ന എ​ന്ന​റി​യ​പ്പെ​ടു​ന്ന റി​യാ​സ്​ അ​ബൂ​ബ​ക്ക​റി​നെ​യാ​ണ് (29) ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം ത ി​ങ്ക​ളാ​ഴ്ച വൈ​കി അ​റ​സ്​​റ്റു​ചെ​യ്ത​ത്.

തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഗൂ​ഡാ​ലോ​ച​ന ന​ട​ത് തി എ​ന്ന കു​റ്റ​മാ​ണ് പ്ര​തി​ക്കെ​തി​രെ എ​ൻ.​ഐ.​എ ആ​രോ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​പ്പോ​ൾ അ​ഫ്ഗാ​നി​ൽ ക​ഴി​യു​ന് ന ഐ.​എ​സ് കേ​സു​ക​ളി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി അ​ബ്​​ദു​ൽ റാ​ഷി​ദ്​ അ​ബ്​​ദു​ല്ല​യു ​മാ​യി ഓ​ൺ​ലൈ​നി​ലൂ​ടെ ഇ​യാ​ൾ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യി ചോ​ദ്യം ചെ​യ്യ​ലി​ൽ വ്യ​ക്ത​മാ​യി. കൂ​ടാ​തെ, വ​ണ്ടൂ​ർ ഐ.​എ​സ് കേ​സി​ലെ പ്ര​തി​യാ​യ സി​റി​യ​യി​ൽ ഉ​ള്ള​താ​യി സം​ശ​യി​ക്കു​ന്ന അ​ബ്​​ദു​ൽ ഖ​യ്യൂ​മു​മാ​യും പ്ര​തി ബ​ന്ധം സ്ഥാ​പി​ച്ചി​രു​ന്ന​താ​യി എ​ൻ.​ഐ.​എ പ​റ​ഞ്ഞു. ശ്രീ​ല​ങ്ക​ൻ ആ​ക്ര​മ​ണ​ത്തി​െൻറ സൂ​ത്ര​ധാ​ര​നെ​ന്ന് സം​ശ​യി​ക്കു​ന്ന സ​ഹ​റാ​ൻ ഹാ​ഷി​മി​ൻ​റെ പ്ര​സം​ഗ​ങ്ങ​ളും വി​ഡി​യോ​ക​ളും ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ഇ​യാ​ൾ പി​ന്തു​ട​ർ​ന്ന​താ​യി എ​ൻ.​ഐ.​എ പ​റ​യു​ന്നു.

അ​തേ​സ​മ​യം ചോ​ദ്യം ചെ​യ്ത മ​റ്റു നാ​ലു​പേ​രു​ടെ അ​റ​സ്​​റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​വാ​ൻ നി​ർ​ദേ​ശി​ച്ച്​ നോ​ട്ടീ​സ്​ ന​ൽ​കി​യ കാ​സ​ർ​കോ​ട്​ ക​ളി​യ​ങ്ങാ​ട്​ അ​ഹ​മ്മ​ദ്​ അ​റ​ഫാ​ത്ത്,​ ൈന​ൻ​മാ​ർ​മൂ​ല അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്​ എ​ന്നി​വ​രെ​യും ചോ​ദ്യം ചെ​യ്യ​ലി​ന്​ നേ​രി​ട്ട്​ ഹാ​ജ​രാ​യ മ​റ്റ്​ ര​ണ്ട്​ പേ​രെ​യു​മാ​ണ്​ അ​ന്വേ​ഷ​ണ സം​ഘം കൊ​ച്ചി​യി​ലെ എ​ൻ.​െ​എ.​എ ഒാ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്​​ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ, സിം​കാ​ർ​ഡു​ക​ൾ, മെ​മ്മ​റി കാ​ർ​ഡു​ക​ൾ, പെ​ൻ​ഡ്രൈ​വു​ക​ൾ, സി.​ഡി​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടുത്തി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ ഡി​ജി​റ്റ​ൽ രേ​ഖ​ക​ൾ ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ക്കും. ശ്രീ​ല​ങ്ക​ൻ കേ​സു​ക​ളു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും എ​ൻ.​ഐ.​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

റിയാസ്​ നിരപരാധിയെന്ന്​ ബന്ധുക്കൾ
പാലക്കാട്​: ശ്രീലങ്കൻ സ്‌ഫോടനത്തി​​​െൻറ പശ്ചാത്തലത്തില്‍ എൻ.​െഎ.എ അ​റ​സ്​​റ്റു​ചെ​യ്ത കൊല്ല​േങ്കാട്​ കാ​മ്പ്രത്ത്​ചള്ള സ്വദേശിയായ റിയാസ്​ അബൂബക്കർ നിരപരാധിയാണെന്ന്​ ബന്ധുക്കൾ. ഏതാനും വർഷം മുമ്പ്​​ സലഫി ആശയങ്ങളിൽ ആകൃഷ്​ടനായി ആ വഴി തെരഞ്ഞെടുത്ത റിയാസിന്​ പ്രത്യേക സംഘടന ബന്ധമുള്ളതായി അറിവില്ലെന്ന്​ സഹോദരൻ ഇല്ല്യാസ്​ പറഞ്ഞു.

തീവ്ര സലഫി ചിന്തകൾ ഉപേക്ഷിക്കാൻ തങ്ങൾ ഉപദേശിച്ചിരുന്നെങ്കിലും റിയാസ്​ ഇതിൽ ഉറച്ചുനിൽക്കുകയായിരുന്നു. ബിരുദധാരിയായ റിയാസ്​ ​േസാഷ്യൽ മീഡിയയിൽ സജീവമാണ്​. പ്രവാചക വചനങ്ങളും സലഫി ആശയങ്ങളുമാണ്​ പ്രധാനമായും ഫേസ്​ബുക്ക്​ വഴി ഷെയർ ചെയ്യുന്നത്​. ഫേസ്​ബുക്ക്​ പോസ്​റ്റുകളുമായി ബന്ധപ്പെട്ട്​ ചില സംശയങ്ങളുണ്ടെന്നും റിയാസിനെ ചോദ്യം ചെയ്യണമെന്നുമാണ്​ ഞായറാഴ്​ച വീട്ടിലെത്തിയ എൻ.​െഎ.എ ഉദ്യോഗസ്ഥർ അറിയിച്ചത്​.

വീട്​ പൂർണമായും പരിശോധിച്ചാണ്​ ഉദ്യോഗസ്ഥർ മടങ്ങിയത്​. വീട്ടിൽനിന്ന്​ ഒന്നും കസ്​റ്റഡിയിലെടുത്തിട്ടില്ലെന്ന്​ ബന്ധുക്കൾ വ്യക്​തമാക്കി. കാ​മ്പ്രത്ത്​ചള്ള ചപ്പക്കാടാണ്​ റിയാസി​​​െൻറ കുടുംബം താമസിച്ചിരുന്നത്​. രണ്ട്​ വർഷം മുമ്പാണ്​ ചുള്ളിയാർമേട്​ അക്ഷയ നഗറിൽ വീടുവെച്ച്​ താമസം മാറിയത്​.

കാ​മ്പ്രത്ത്​ചള്ളയിൽ അത്തറി​േൻറയും തൊപ്പിയുടേയും കച്ചവടം നടത്തുകയാണ്​ അവിവാഹിതനായ റിയാസ്​. മാതാപിതാക്കളെ തുണിക്കച്ചവടത്തിൽ സഹായിക്കുന്നുമുണ്ട്​. ഇതിനപ്പുറം ഏതെങ്കിലും കൂട്ടായ്​മയുടെ ഭാഗമായി പ്രവർത്തിക്കുകയോ പുറത്തുപോകുകയോ ചെയ്​തിട്ടില്ലെന്ന്​ ബന്ധുക്കൾ പറഞ്ഞു. കൊച്ചി എൻ.​െഎ.എ ഒാഫിസിലാണ്​ റിയാസിനെ ചോദ്യം ചെയ്യുന്നത്​.

Tags:    
News Summary - isis kerala- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.