കണ്ണൂർ: െഎ.എസ് ബന്ധത്തിെൻറ പേരിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന അഞ്ചുപേരെ കോടതി 15 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അന്വേഷണസംഘം നൽകിയ അപേക്ഷയെ തുടർന്നാണ് ചൊവ്വാഴ്ച പ്രതികളെ കസ്റ്റഡിയിൽ വിട്ട് ഉത്തരവായത്. അതിനിടെ വളപട്ടണം, ചക്കരക്കല്ല് സ്വദേശികളായ നാലുപേരെ കൂടി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്.
മുണ്ടേരി കൈപ്പക്കയിൽ മിഥിലാജ് (26), മയ്യിൽ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി. അബ്ദുൽ റസാഖ് (24), മുണ്ടേരി പടന്നമൊട്ട എം.വി. ഹൗസിൽ എം.വി. റാഷിദ് (32), തലശ്ശേരി ചിറക്കര എസ്.എസ് റോഡ് തൗഫീഖിലെ യു.കെ. ഹംസ (57), തലശ്ശേരി േചറ്റംകുന്ന് സൈനാസിൽ മേനാഫ് റഹ്മാൻ (45) എന്നിവരെയാണ് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കോടതി അന്വേഷണസംഘത്തിെൻറ കസ്റ്റഡിയിൽ വിട്ടത്. പൊലീസ് കസ്റ്റഡിയിലുള്ള നാലുപേരും ഇവരുമായി അടുപ്പമുള്ളവരാണെന്നാണ് വിവരം.
െഎ.എസിൽ ചേർന്ന് സിറിയയിലേക്ക് പോയവരിൽ അഞ്ചുപേർ സിറിയയിൽ യുദ്ധമുഖത്ത് കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതുസംബന്ധിച്ച കൂടുതൽ അന്വേഷണത്തിെൻറ ഭാഗമായി ചോദ്യം ചെയ്യുന്നതിനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതെന്ന് കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ പറഞ്ഞു. യു.എ.പി.എ നിയമത്തിലെ 38,39 വകുപ്പുകൾ പ്രകാരം നിരോധിത ഭീകര സംഘടനയിൽ ചേർന്നു, ഇന്ത്യക്കെതിരെ യുദ്ധം നടത്താെനാരുങ്ങി എന്നിങ്ങെനയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.