കണ്ണൂർ: കണ്ണൂരിൽ െഎ.എസ് ബന്ധത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത അഞ്ചുപേരെയും കൂടുതൽ ചോദ്യംചെയ്യുന്നതിനായി അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. തിങ്കളാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിച്ച് പ്രതികളെ 15 ദിവസേത്തക്ക് കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈ.എസ്.പി പി.പി. സദാനന്ദൻ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കണ്ണൂർ റേഞ്ച് െഎ.ജി മഹിപാൽ യാദവുമായി അദ്ദേഹം ശനിയാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തി. കേസ് എൻ.െഎ.എക്ക് കൈമാറിയേക്കുമെന്ന സൂചനയും ഉന്നത െപാലീസ് ഉദ്യോഗസ്ഥർ നൽകുന്നുണ്ട്. എൻ.െഎ.എ ഉദ്യോഗസ്ഥർ അന്വേഷണസംഘവുമായി നിരന്തരം ബന്ധപ്പെടുന്നുമുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് െഎ.എസ് ബന്ധം സംശയിക്കുന്ന മുണ്ടേരി കൈപ്പക്കയിൽ മിഥിലാജ് (26), മയ്യിൽ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി. അബ്ദുൽ റസാഖ് (24), മുണ്ടേരി പടന്നമൊട്ട എം.വി ഹൗസിൽ എം.വി. റാഷിദ് എന്നിവരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സിറിയയിലേക്ക് കടക്കാൻ ശ്രമിക്കവെ തുർക്കിയിൽനിന്ന് തിരിച്ചയച്ച സംഘത്തിലുൾപ്പെട്ടവരാണ് മിഥിലാജും അബ്ദുൽ റസാഖും റാഷിദുമെന്ന് പൊലീസ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. െഎ.എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത തലശ്ശേരി ചിറക്കര എസ്.എസ് റോഡിൽ തൗഫീഖിലെ യു.കെ. ഹംസ (57), ഇയാളുമായി അടുപ്പമുള്ള തലശ്ശേരി േചറ്റംകുന്ന് സൈനാസിൽ മനോഫ് റഹ്മാൻ (42) എന്നിവരെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ലോക്കൽ പൊലീസിെൻറ നിരീക്ഷണത്തിലായിരുന്ന അഞ്ചുപേരെയും ആഭ്യന്തരസുരക്ഷക്ക് ഭീഷണിയെന്ന കാരണത്താലാണ് കഴിഞ്ഞദിവസം യു.എ.പി.എ പ്രകാരമുള്ള കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അഞ്ചുപേരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണസംഘത്തിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.