തിരുവനന്തപുരം: ഖുർആനിലെ സാങ്കേതിക പദാവലികളെ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി പരമത വിദ്വേഷം ലക്ഷ്യംവെച്ച് പ്രചരിപ്പിക്കുന്നത് തടയണമെന്ന് ഇസ്ലാംമത പണ്ഡിതർ തെരഞ്ഞെടുപ്പ് കമീഷനോടും മറ്റ് അധികാരികളോടും ആവശ്യപ്പെട്ടു.
ഹലാൽ, ജിഹാദ് പോലുള്ള സാങ്കേതിക പദങ്ങൾ ഹിന്ദുത്വ സംഘടനകൾക്കൊപ്പം മതേതര കക്ഷികളിൽപെട്ടവരും നിരുത്തരവാദപരമായി ഉപയോഗിക്കുന്നു. ഇതിലൂടെ രാജ്യത്തെ ഒരു വിഭാഗത്തിെൻറ മതവികാരം വ്രണപ്പെടുത്തുകയും ഇതര വിഭാഗങ്ങളിൽ തെറ്റിദ്ധാരണയും വെറുപ്പും വളർത്തുകയും ചെയ്യുന്നു.
വിഷയം ഗൗരവമായി കണ്ട് അതിൽനിന്ന് വിട്ടുനിൽക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ ആർജവം കാട്ടണം.
സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചവർ: ചേലക്കുളം അബുൽ ബുഷ്റ കെ.എം. മുഹമ്മദ് മൗലവി (അധ്യക്ഷൻ, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ), അബൂബക്കർ ഹസ്രത്ത് (ഉപാധ്യക്ഷൻ, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ), കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി (പ്രസിഡൻറ്, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ), അബ്ദുശ്ശുക്കൂർ അൽ ഖാസിമി (ഓൾ ഇന്ത്യ മുസ്ലിം േപഴ്സനൽ ലോ ബോർഡ്), വി.എച്ച്. അലിയാർ അൽ ഖാസിമി (സംസ്ഥാന സെക്രട്ടറി, ജംഇയ്യത്ത് ഉലമായെ ഹിന്ദ് കേരള) മുത്തുക്കോയ തങ്ങൾ അൽ ബാഫഖി (പ്രസിഡൻറ്, ദക്ഷിണ കേരള ഇസ്ലാംമത അധ്യാപക സംഘടന), ഇ.പി. അശ്റഫ് ബാഖവി (സുന്നി യുവജന ഫെഡറേഷൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി), ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, ഡോ. സുബൈർ ഹുദവി ചേകന്നൂർ (കൊർദോവ, ഇൻസ്റ്റിറ്റ്യൂട്ട്), മരുത അബ്ദുല്ലത്വീഫ് മൗലവി (സുന്നി യുവജനവേദി സംസ്ഥാന സെക്രട്ടറി), ഇലവുപാലം ഷംസുദ്ദീൻ മന്നാനി (സംസ്ഥാന പ്രസിഡൻറ്, കേരള മുസ്ലിം യുവജന ഫെഡറേഷൻ), ചെമ്മലശ്ശേരി എ.പി. മുഹമ്മദ് ഹുസൈൻ സഖാഫി, ഹസൻ ബസരി ബാഖവി, പാച്ചല്ലൂർ അബ്ദുസ്സലീം മൗലവി (ഡി.കെ.ജെ.യു), പാനിപ്ര ഇബ്രാഹിം മൗലവി (ഖാദി ആൻഡ് ഖത്വീബ്സ് ഫോറം), കാഞ്ഞാർ അഹ്മദ് കബീർ ബാഖവി, എ.എം. നൗഷാദ് ബാഖവി ചിറയിൻകീഴ്, കുമ്മനം നിസാമുദ്ദീൻ അസ്ഹരി, നവാസ് മന്നാനി പനവൂർ, ഇ.പി. അബൂബക്കർ അൽ ഖാസിമി, വൈ. സഫീർ ഖാൻ മന്നാനി, സിറാജുദ്ദീൻ ഖാസിമി പത്തനാപുരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.