കോട്ടയം: കെ.ഇ. ഇസ്മാഈൽ പക്ഷക്കാരനായ അഡ്വ. വി.ബി. ബിനു സി.പി.ഐ ജില്ല സെക്രട്ടറിയായതോടെ സ്വന്തം നാട്ടിൽ കാനം രാജേന്ദ്രന് മേൽക്കൈ നഷ്ടമായി. അനാരോഗ്യം മൂലമാണ് ഇദ്ദേഹത്തിന് ജില്ല സമ്മേളനത്തിന് എത്താതിരുന്നത്. കാനം ഉണ്ടായിരുന്നുവെങ്കിൽ വി.ബി. ബിനു വരാൻ സാധ്യതയില്ലായിരുന്നു. കാനത്തിന്‍റെ അസാന്നിധ്യം മുതലെടുക്കാനും ഇസ്മാഈൽ പക്ഷത്തിനായി. ആദ്യം മുതലേ അസി. സെക്രട്ടറി വി.കെ. സന്തോഷ്കുമാർ സെക്രട്ടറിയാവുമെന്നായിരുന്നു ധാരണ.
സംസ്ഥാന കൗൺസിൽ നിർദേശിച്ചതും സന്തോഷ് കുമാറിന്‍റെ പേരായിരുന്നു. വി.ബി. ബിനുവിന്‍റെ പേര് ഒരുഘട്ടത്തിലും ഉയർന്നിരുന്നില്ല. സംസ്ഥാന കൗൺസിൽ നിർദേശിച്ചതിനാൽ മത്സരം വരുമെന്ന് കാനം കരുതിയില്ല. എന്നാൽ, സമ്മേളനം നിയന്ത്രിക്കാൻ കെ.ഇ. ഇസ്മാഈലിന് ചുമതല കിട്ടിയതാണ് ബിനുവിന് തുണയായത്. മുഴുവന്‍ സമയവും ഇസ്മാഈൽ ഏറ്റുമാനൂരിലുണ്ടായിരുന്നു. സമ്മേളന കൺവീനറായതും ജില്ല കൗൺസിൽ അംഗങ്ങളുടെ എണ്ണം കൂടിയതും ബിനുവിന് സഹായമായി. ജില്ല കൗൺസിലിൽ പുതുതായി ചേർന്ന ഭൂരിപക്ഷവും ഇസ്മാഈൽ പക്ഷക്കാരായിരുന്നു. പുതിയ സാഹചര്യത്തിൽ അസി. സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ കണ്ടെത്തൽ എളുപ്പമാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.