തിരുവനന്തപുരം: കോൺഗ്രസിൽനിന്ന് ഉയരാൻ പോകുന്ന സമ്മർദങ്ങൾക്ക് വഴങ്ങാതെ ചാരക്കേസിെൻറ ഉപജ്ഞാതാക്കളായ അഞ്ചുപേരുകൾ പത്മജ വേണുഗോപാൽ വെളിപ്പെടുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കരുണാകരനെ താഴത്തിറക്കാനും ആൻറണിയെ അധികാരത്തിലേറ്റാനും ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നടന്ന നിയമവിരുദ്ധ കുതന്ത്രങ്ങളിൽ പങ്കാളികളായ യു.ഡി.എഫ് നേതാക്കളും പരസ്യമായി കുറ്റസമ്മതം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള സുപ്രീംകോടതി ഉത്തരവിന് ഉത്തരവാദി ഉമ്മൻചാണ്ടിയും കോൺഗ്രസുമാണ്. അതിനാൽ ഈ തുക ഉമ്മൻ ചാണ്ടിയും കെ.പി.സി.സിയും നൽകണം. പ്രളയ ദുരന്ത പശ്ചാത്തലത്തിൽ ഖജനാവിനെ ഈ ബാധ്യതയിൽനിന്ന് ഒഴിവാക്കാനുള്ള ധാർമികത കാണിക്കണം. അധികാരം പിടിക്കാൻ ആൻറണി കോൺഗ്രസ് നടത്തിയ കൊട്ടാരവിപ്ലവത്തിെൻറ ഭാഗമായി വ്യാജമായി ചമച്ചതാണ് ചാരക്കേസ് എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.