തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലെ പ്രതികളായ മുൻ ഡി.ജി.പി സിബി മാത്യൂസ്, മുൻ എസ്.പി കെ.കെ. ജോഷ്വ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈമാസം ഏഴിലേക്ക് മാറ്റി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്യരുതെന്നും സി.ബി.ഐയോട് കോടതി നിർദേശിച്ചു. അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാൽ ഒരു ലക്ഷം രൂപയുടെ ജാമ്യവ്യവസ്ഥയിൽ വിടണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു.
അതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസിെൻറ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പരാതിക്കാരനായ നമ്പി നാരായണനും രംഗത്തെത്തി. ജില്ല കോടതിയിലെ സിബി മാത്യൂസിെൻറ ജാമ്യഹരജിയില്‍ കക്ഷിചേർന്നാണ് നമ്പി നാരായണൻ ജാമ്യാപേക്ഷയെ എതിർത്തത്. ചാരക്കേസിൽ ഇടപെട്ടതും തന്നെ കൂടുതല്‍ ഉപദ്രവിച്ചതും സിബി മാത്യൂസാണെന്ന് അദ്ദേഹം കോടതിയില്‍ ആരോപിച്ചു.
സിബി മാത്യൂസിെൻറ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിച്ചെങ്കിലും കൂടുതൽ രേഖകൾ ഹാജരാക്കേണ്ടതുണ്ടെന്ന് സി.ബി.െഎയും സിബി മാത്യൂസിെൻറ അഭിഭാഷകനും അറിയിച്ചു. തുടർന്ന് കേസ് മാറ്റുകയായിരുന്നു. ജോഷ്വ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചശേഷം മാറ്റി.
കേസിലെ ഒന്നാം പ്രതിയും സംഭവം നടക്കുേമ്പാൾ പേട്ട സി.ഐയുമായിരുന്ന എസ്. വിജയൻ, വഞ്ചിയൂർ എസ്.ഐയായിരുന്ന തമ്പി എസ്.ദുർഗാദത്ത് എന്നിവർ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ ഹരജി നൽകിയിട്ടുണ്ട്. അതിനിടെ കേസന്വേഷണവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ സി.ബി.െഎ സംഘം പ്രതി സ്ഥാനത്തുള്ളവരെയടക്കം ചോദ്യം ചെയ്യുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്.
ഒന്നാംപ്രതി എസ്. വിജയനെ ചോദ്യം ചെയ്ത് വിട്ടയച്ചു. പരാതിക്കാരനായ നമ്പിനാരായണെൻറ മൊഴിയും രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ കൂടുതൽപേരെ ചോദ്യം ചെയ്യും.
കൊച്ചി: ഐ.എസ്.ആര്.ഒ ചാരക്കേസിലെ ജയിന് കമീഷന് റിപ്പോർട്ട് മുദ്രവെച്ച കവറില്‍ ഹൈകോടതിയില്‍ സമര്‍പ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈകോടതിയിൽ. സുപ്രീം കോടതി നിർദേശത്തെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവർക്കെതിരെ ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തത്. ഓരോരുത്തരേയും ചോദ്യം ചെയ്യുകയും തെളിവ് ശേഖരിക്കുകയും ചെയ്താൽ മാത്രമേ അവരുടെ പങ്ക് വ്യക്തമാകൂ. ഐ.എസ്.ആര്.ഒ ഗൂഢാലോചനക്കേസിലെ പ്രതികളായ മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കവേയാണ് കേന്ദ്രത്തിന് വേണ്ടി അസി. സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം അറിയിച്ചത്.
ഒന്നും രണ്ടും പ്രതികളായ മുൻ പൊലീസ് ഓഫിസര്‍മാരായ എസ്. വിജയന്, തമ്പി എസ് ദുര്‍ഗാദത്ത്, 11-ാം പ്രതി പി.എസ്. ജയപ്രകാശ് എന്നിവരുടെ ജാമ്യ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.