തിരുവനന്തപുരം: െഎ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചന അന്വേഷണത്തിെൻറ ഭാഗമായി ഐ.എസ്.ആർ.ഒയിലെ മുൻ ശാസ്ത്രജ്ഞൻ നമ്പി നരായണനിൽനിന്ന് സി.ബി.ഐ സംഘം മൊഴിയെടുത്തു. കഴിഞ്ഞദിവസം മൊഴിയെടുക്കാൻ നിശ്ചയിച്ചെങ്കിലും ഡി.െഎ.ജി ഉൾപ്പെടെ സി.ബി.െഎ സംഘം എത്താത്തതിനെ തുടർന്ന് മൊഴിയെടുക്കൽ നടന്നില്ല. തുടർന്നാണ് അന്വേഷണ സംഘം തലവൻ ഡി.െഎ.ജി സന്തോഷ്കുമാർ ചാൽകെയുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച ഉച്ചയോടെ നമ്പിനാരായണെൻറ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്.
രണ്ടര മണിക്കൂറോളം നീണ്ട മൊഴിയെടുക്കലിൽ നേരേത്തയുള്ള അന്വേഷണസംഘങ്ങൾക്കെതിരെ നമ്പി നാരായണൻ മൊഴി നൽകിയതായാണ് വിവരം. സുപ്രീംകോടതി മുമ്പാകെ ഉന്നയിച്ച പരാതിയും അദ്ദേഹം ആവർത്തിച്ചു. പൊലീസ്, െഎ.ബി ഉദ്യോഗസ്ഥർ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് നമ്പി നാരായണെൻറ പരാതി. ഉദ്യോഗസ്ഥതല ഗൂഢാലോചനയിൽ മാത്രം ഒതുങ്ങുന്നതല്ല ഇതെന്ന് നമ്പിനാരായണൻ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ ഗൂഢാലോചന ഉൾപ്പെടെ സി.ബി.െഎ പരിശോധിക്കുന്നുണ്ട്. അതിന് അനുകൂലമായ മൊഴി നമ്പി നാരായണനിൽനിന്ന് സി.ബി.െഎക്ക് ലഭിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.