ഐ.എസ്.ആർ.ഒ ചാരക്കേസ്​ ഗൂഢാലോചന: മുൻകൂർ ജാമ്യഹരജികൾ വിധി പറയാൻ മാറ്റി

കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസ്​ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്​റ്റർ ചെയ്ത കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥരടക്കം നാലുപ്രതികൾ നൽകിയ മുൻകൂർ ജാമ്യഹരജികൾ ഹൈകോടതി വിധി പറയാൻ മാറ്റി. ഒന്നും രണ്ടും പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥർ എസ്. വിജയൻ, തമ്പി എസ്. ദുർഗാദത്ത്, ഏഴാം പ്രതി മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ, 11ാം പ്രതി മുൻ ഡെപ്യൂട്ടി സെൻട്രൽ ഇൻറലിജൻസ് ഒാഫിസർ പി.എസ്. ജയപ്രകാശ് എന്നിവർ നൽകിയ ഹരജിയാണ്​​ വാദം പൂർത്തിയാക്കി ജസ്​റ്റിസ്​ അശോക്​ മേനോൻ വിധി പറയാൻ മാറ്റിയത്​.

വെള്ളിയാഴ്​ച വിധി പറഞ്ഞേക്കും. ചാരക്കേസി​െൻറ ഗൂഢാലോചനയിൽ പാക് ബന്ധം സംശയിക്കുന്ന​ുണ്ടെന്നതടക്കം വാദങ്ങൾ സി.ബി.ഐ നിരത്തിയിരുന്നു.

Tags:    
News Summary - ISRO spy case conspiracy: Preliminary bail pleas adjourned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.