എന്‍ഡോസള്‍ഫാന്‍ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റെമഡിയേഷന്‍ സെല്‍ യോഗം ചേര്‍ന്നിട്ട് ഒരു വര്‍ഷം

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ തുറന്ന് പറയാനുള്ള ഇടമായ റെമഡിയേഷന്‍ സെല്‍ യോഗം ചേര്‍ന്നിട്ട് ഒരു വര്‍ഷം. എന്‍ഡോസള്‍ഫാന്‍ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള സംവിധാനമാണ് എന്‍ഡോസള്‍ഫാന്‍ റെമഡിയേഷന്‍ സെല്‍. രണ്ട് മാസത്തിലൊരിക്കൽ യോഗം ചേരേണ്ട സെല്ലാണിത്. മന്ത്രി മുഹമ്മദ് റിയാസാണ് ചെയര്‍മാന്‍.

യോഗം ചേരണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ അനങ്ങുന്നില്ലെന്നാണ് ആക്ഷേപം. സെല്‍ അവസാനമായി യോഗം ചേര്‍ന്നത് 2023 ജനുവരി എട്ടിന്. ദുരിതബാധിതരുടേയും കുടുംബങ്ങളുടേയും പ്രശ്നങ്ങള്‍ തുറന്ന് പറയാനുള്ള ഇടമായിരുന്നു ഈ ജില്ലാ തല റെമഡിയേഷന്‍ സെല്‍. നിരവധി തവണ ആവശ്യപ്പെട്ടിട്ടും യോഗം ചേരുന്നില്ലെന്നാണ് പരാതി.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം മുടങ്ങി. വാഹന സൗകര്യവും നിലച്ചു. പട്ടികയില്‍നിന്ന് കാരണമില്ലാതെ പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ദുരിത ബാധിതര്‍ സമരത്തിലാണ്. ദുരിത ബാധിതരെ കണ്ടെത്താനുള്ള മെഡിക്കല്‍ ക്യാമ്പ് നടത്തണമെന്ന ആവശ്യവും ഉയരുന്നു. ഒന്നിനും തീരുമാനമാകാത്തപ്പോഴും റെമഡിയേഷന്‍ സെല്‍ യോഗം ചേരാത്തത് അനീതിയാണെന്നാണ് ദുരിത ബാധിതര്‍ പറയുന്നത്.

Tags:    
News Summary - It has been a year since the meeting of the remediation cell to coordinate endosulfan remediation activities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.