തിരുവനന്തപുരം: സോളാർ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും ജുഡീഷ്യൽ അന്വേഷണം മതിയെന്നും നിലപാട് എടുത്തിരുന്ന സി.പി.എമ്മും ഇടതുപക്ഷവും നിയമസഭ െതരഞ്ഞെടുപ്പിെൻറ പടിവാതിൽക്കലിൽ കേസ് സി.ബി.ഐക്ക് വിടാൻ തീരുമാനിച്ചത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. സോളാർ വിവാദം ഉയർത്തി ഭരണത്തിലെത്തിയ ഇടതുപക്ഷം അഞ്ചുവർഷം ഭരിച്ചിട്ടും ഈ കേസിൽ ചെറുവിരൽ അനക്കിയില്ല.
വടക്കാഞ്ചേരി ലൈഫ് മിഷൻ തട്ടിപ്പിലും ഡോളർകടത്തിലും പെരിയ ഇരട്ടക്കൊലപാതക കേസിലും ലാവലിൻ കേസിലും സി.ബി.ഐയെ എതിർക്കുന്ന സി.പി.എമ്മിന് സോളാർ കേസിൽ സി.ബി.ഐ വേണമെന്നത് വിചിത്രമാണ്. ഇതോടെ കേന്ദ്ര ഏജൻസികൾക്കെതിരായ സി.പി.എമ്മിെൻറ ഇരട്ടത്താപ്പ് വെറും രാഷ്ട്രീയമാണെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.