ഗവർണർക്കെതിരെ കേരളം സുപ്രീംകോടതിയിൽ പോയത് തെറ്റാണെന്ന് കെ.സുധാകരൻ

പത്തനംതിട്ട: ഗവർണർക്കെതിരെ കേരളം സുപ്രീംകോടതിയിൽ പോയത് തെറ്റാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ ഉൾപ്പടെ ഗവർണർ പിടിച്ചുവെച്ചിട്ടുണ്ട്. ഇത്തരം ബില്ലുകളോടൊന്നും യോജിക്കാൻ കോൺഗ്രസിനാവില്ല.

ഗവർണറും സർക്കാറും ഞങ്ങൾക്ക് ഒരുപോലെയാണ്. ഭരണഘടനപരമായി ഇരുവർക്കും നൽകേണ്ട ബഹുമാനം ഞങ്ങൾ നൽകും. ഭരണഘടന വിരുദ്ധമായി പ്രവർത്തിക്കാൻ കോൺഗ്രസ് ആരെയും അനുവദിക്കില്ല. ഗവർണറും മുഖ്യമന്ത്രിയും ഭരണഘടനക്ക് വിധേയമായി പ്രവർത്തിക്കണമെന്നാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ വേണമെന്നൊന്നും ഞങ്ങൾക്കില്ല. എന്നാൽ, ഗവർണർ ഭരണഘടനാപരമായി തെറ്റുകൾ ചൂണ്ടിക്കാണിച്ച് തിരുത്തണമെന്ന് പറയുമ്പോൾ അത് തിരുത്താനുള്ള ബാധ്യത സർക്കാറിനുണ്ടെന്നും സുധാകരൻ പറഞ്ഞു. കേന്ദ്രസർക്കാറിന്റെ നിർദേശങ്ങൾക്കനുസരിച്ചാണ് കേരളത്തിൽ പലപ്പോഴും ഗവർണർ പ്രവർത്തിക്കുന്നത്. തന്റെ ചൊൽപ്പടിക്ക് നിൽക്കുന്നയാളാവണം ഗവർണറെന്നാണ് പിണറായിയുടെ നിലപാടെന്നും സുധാകരൻ പറഞ്ഞു.

കേരളത്തിൽ എസ്.എഫ്.ഐയുടെ ഗുണ്ടായിസം അങ്ങാടിപ്പാട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളവർമ്മ കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഒരു കാരണവശാലും ഒരു വോട്ടിന് തോറ്റ സ്ഥലത്ത് പിന്നീട് എസ്.എഫ്.ഐ ഏഴ് വോട്ടിന് ജയിക്കില്ലെന്നും കെ.എസ്.യു നടത്തുന്ന നിയമപോരാട്ടങ്ങൾക്ക് പിന്തുണ നൽകുമെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.

Tags:    
News Summary - It was wrong for Kerala to go to the Supreme Court against the Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.