തിരുവനന്തപുരം: ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ ഉൾപ്പെടെയുള്ളവർക്കെതിരെ എന്തുകൊണ്ട് ക്രിമിനൽ നടപടി സ്വീകരിക്കുന്നില്ലെന്ന് അനുപമ. ഷിജു ഖാനെതിരെ നടപടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് കൊടുക്കുമെന്നും അനുപമ പറഞ്ഞു.
നടപടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ല. സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്നാണ് ഇപ്പോൾ അറിയുന്നത്. ലൈസൻസ് ഇല്ലാത്ത ഒരു സ്ഥാപനം ദത്ത് കൊടുക്കുന്നത് കുട്ടിക്കടത്ത് എന്നാണ് പറയേണ്ടതെന്നും അനുപമ പ്രതികരിച്ചു.
അതേസമയം, ആന്ധ്ര ദമ്പതികൾ ശിശുക്ഷേമസമിതി ഉദ്യോഗസ്ഥർക്ക് കൈമാറിയ കുഞ്ഞിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. നാലംഗ ഉദ്യോഗസ്ഥസംഘം ഇന്നലെ ആന്ധ്രയിലെത്തി ദമ്പതികളിൽ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയിരുന്നു.
കുഞ്ഞ് എത്തിക്കഴിഞ്ഞാൽ വൈകാതെ അനുപമയുടെയും അജിത്തിന്റെ യും കുഞ്ഞിന്‍റെയും ഡി.എൻ.എ പരിശോധനക്കായി സാമ്പിള്‍ ശേഖരിക്കും. രണ്ട് ദിവസത്തിനകം ഡി.എൻ.എ പരിശോധന നടത്തുന്ന രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്നോളജിയില്‍നിന്ന് ഫലവും വരും. ഫലം പോസിറ്റിവായാല്‍ ചൈല്‍ഡ് വെൽഫെയര്‍ കമ്മിറ്റി കുഞ്ഞിനെ വിട്ടുകൊടുക്കുന്ന നടപടിയിലേക്ക് കടക്കും. ഇൗ പരിശോധനഫലം കുടുംബകോടതിയെ അറിയിക്കുന്നതുൾപ്പെടെ തുടർനടപടികൾ സ്വീകരിക്കും.
കുട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ ശിശുക്ഷേമസമിതിയെതന്നെ ചുമതലപ്പെടുത്തിയതില്‍ ഉത്കണ്ഠയുണ്ടെന്ന് അനുപമ ബാലാവകാശ കമീഷനും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. കുഞ്ഞിനെ കാണാൻ സാധിക്കുമെന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.