മുസ്​ലിംലീഗ്​ പട്ടികയായി; കെ.പി.എ മജീദ്​ തിരൂരങ്ങാടിയിൽ, കോഴിക്കോട്​ സൗത്തിൽ നൂർബിന റഷീദ്​

മലപ്പുറം: നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം ഒരു വനിതയടക്കം നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ഥികളെ പാർട്ടി അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. പാണക്കാട് ചേർന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷം വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് പ്രഖ്യാപനം നടന്നത്. 27 സീറ്റിലാണ് ലീഗ് മത്സരിക്കുന്നത്. ലോക്സഭാംഗത്വം രാജിവെച്ച ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ ജനവിധി തേടും.


ഉപതെരഞ്ഞെടുപ്പ് വരുന്ന മലപ്പുറം ലോക്സഭ മണ്ഡലത്തിൽ അബ്ദുസമദ് സമദാനിയാണ് സ്ഥാനാർഥി. ഒഴിവു വരുന്ന രാജ്യസഭ സീറ്റിലേക്ക് പി.വി അബ്ദുൽ വഹാബ് തന്നെ മത്സരിക്കും. ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി യു.എ ലത്തീഫ് മഞ്ചേരിയിലും പാർട്ടി സംസ്ഥാന ജനറൽ െസക്രട്ടറി കെ.പി.എ മജീദ് തിരൂരങ്ങാടിയിലും ജനവിധി തേടും. സിറ്റിങ് എം.എൽ.എ എം.കെ മുനീർ കോഴിക്കോട് സൗത്തിൽ നിന്ന് കൊടുവള്ളിയിലേക്ക് മാറി. പെരിന്തൽമണ്ണ എം.എൽ.എയായിരുന്ന മഞ്ഞളാം കുഴി അലി പഴയ തട്ടകമായ മങ്കടയിൽ വോട്ടു തേടും. കഴിഞ്ഞ തവണ കൈവിട്ട താനൂർ മണ്ഡലം തിരിച്ചു പിടിക്കാൻ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെയാണ് ഇറക്കിയിരിക്കുന്നത്.


എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ (കോട്ടക്കൽ), ടി.വി ഇബ്രാഹീം (കൊണ്ടോട്ടി), പി.കെ ബഷീർ (ഏറനാട്), അബ്ദുൽ ഹമീദ് മാസ്റ്റർ (വള്ളിക്കുന്ന്), പി. ഉബൈദുല്ല (മലപ്പുറം), കെ.എം ഷാജി (അഴീക്കോട്), പാറക്കൽ അബ്ദുല്ല (കുറ്റ്യാടി), എൻ.എ നെല്ലിക്കുന്ന് (കാസർകോട്), എൻ. ഷംസുദ്ദീൻ (മണ്ണാർക്കാട് ) എന്നിവർ നിലവിലെ മണ്ഡലങ്ങളിൽ തുടരും. ഏക വനിത സ്ഥാനാർഥിയായ അഡ്വ. നൂർബീന റഷീദ് (കോഴിക്കോട് സൗത്ത്), സി.പി ചെറിയ മുഹമ്മദ് (തിരുവമ്പാടി), ഇബ്രാഹീം കുഞ്ഞിെൻറ മകൻ ഗഫൂർ ,(കളമശ്ശേരി), എം.കെ.എം അശ്റഫ് (മഞ്ചേശ്വരം), നജീബ് കാന്തപുരം (പെരിന്തൽമണ്ണ ), കൂത്തുപുറമ്പ് (പൊട്ടക്കണ്ടി അബ്ദുല്ല), ഗുരുവായൂർ (കെ.എൻ.എ ഖാദർ), ദിനേശ് പെരുമണ്ണ (കുന്ദമംഗലം), യു.സി രാമൻ (കോങ്ങാട്) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ .

എം.പി അബ്​ദുസമദ്​ സമദാനി ലോക്​സഭയിലേക്കും ഒഴിവുവരുന്ന രാജ്യസഭ സീറ്റിലേക്ക്​ പി.വി അബ്​ദുൽ വഹാബും മത്സരിക്കും.

വേങ്ങര: പി.കെ കുഞ്ഞാലിക്കുട്ടി

മഞ്ചേരി: യു.എ ലത്തീഫ്​

മലപ്പുറം: പി.ഉബൈദുല്ല

ഏറനാട്​: പി.കെ ബഷീർ

കൊണ്ടോട്ടി: ടി.വി ഇബ്രാഹീം

കോട്ടക്കൽ: ആബിദ് ഹുസൈൻ​ തങ്ങൾ

പെരിന്തൽമണ്ണ:നജീബ്​ കാന്തപുരം

മങ്കട: മഞ്ഞളാംകുഴി അലി

തിരൂർ: കുറുക്കോളി മൊയ്​തീൻ

താനൂർ: പി.കെ ഫിറോസ്​

തിരൂരങ്ങാടി: കെ.പി.എ മജീദ്​

വള്ളിക്കുന്ന്​: ഹമീദ്​ മാസ്റ്റർ

കോഴിക്കോട്​ സൗത്ത്​: അഡ്വ.നൂർബിന റഷീദ്​

കുറ്റ്യാടി: പാറക്കൽ അബ്​ദുല്ല

കൊടുവള്ളി: എം.കെ മുനീർ

കുന്ദമംഗലം: ദിനേഷ്​ പെരുമണ്ണ (സ്വത)

തിരുവമ്പാടി: സി.പി ചെറിയ മുഹമ്മദ്​

അഴീക്കോട്​: കെ.എം ഷാജി

കാസർകോട്​: എൻ.എ നെല്ലിക്കുന്ന്​

മഞ്ചേശ്വരം: എ.കെ.എം അഷ്​റഫ്​

മണ്ണാർക്കാട്​: എൻ.ഷംസുദ്ദീൻ

ഗുരുവായൂർ: കെഎൻ.എ ഖാദർ

കളമശ്ശേരി: അഡ്വ.വി.ഇ ഗഫൂർ

കൂത്തുപറമ്പ്​: പൊട്ടൻകണ്ടി അബ്​ദുല്ല

കോങ്ങാട്​: യു.സി രാമൻ

പേരാ​മ്പ്ര പിന്നീട്​ പ്രഖ്യാപിക്കും. ഇതിനുപുറമേ ചടയമംഗലം, പുനലൂർ മണ്ഡലങ്ങളിൽ ഒന്നിലും ലീഗ്​ മത്സരിക്കുമെന്നാണ്​ സൂചന. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.