വയനാട്ടിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം

ക​ൽ​പ​റ്റ: ഉ​രു​ൾ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ വീ​ഴ്ച, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചേ​രി​പ്പോ​ര് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​യ​നാ​ട് ക​ല​ക്ട​റേ​റ്റി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം മാ​റ്റി​യ​തി​ന പി​ന്നാ​ലെ 27 പേ​ർ​ക്കു​കൂ​ടി റ​വ​ന്യൂ വ​കു​പ്പി​ൽ സ്ഥ​ലം മാ​റ്റം.

ഉ​രു​ൾ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം പ​രാ​ജ​യ​പ്പെ​ട്ട​തും ദു​ര​ന്ത​നി​വാ​ര​ണ സ​മ​യ​ത്ത് ഹോ​ട്ട​ൽ, ഭ​ക്ഷ​ണം ഇ​ന​ത്തി​ൽ വ​ൻ​തു​ക​യു​ടെ ബി​ൽ ന​ൽ​കി​യ​തു​മ​ട​ക്കം ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന ഏ​ഴ് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ /ജൂ​നി​യ​ർ സൂ​പ്ര​ണ്ടു​മാ​രെ സ്ഥ​ലം​മാ​റ്റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സീ​നി​യ​ർ ക്ല​ർ​ക്കു​മാ​ര​ട​ക്കം 27 ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൂ​ടി സ്ഥ​ലം മാ​റ്റി എ.​ഡി.​എം ഉ​ത്ത​ര​വി​റ​ക്കി​യ​ത്. റ​വ​ന്യൂ വ​കു​പ്പി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ലു​ള്ള ചേ​രി​പ്പോ​ര് വി​വാ​ദ​മാ​വു​ക​യും ഉ​രു​ൾ ദു​രി​താ​ശ്വാ​സ ഏ​കോ​പ​നം പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്ത​തി​നെ​തു​ട​ർ​ന്ന് ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളും ചേ​രി​പ്പോ​രും സം​ബ​ന്ധി​ച്ച് ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

വി​ല്ലേ​ജ് സേ​വ​നം ല​ഭി​ക്കാ​ത്ത​വ​രെ അ​ടി​യ​ന്ത​ര​മാ​യി സ്ഥ​ലം മാ​റ്റ​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് നി​ല​വി​ലു​ണ്ടെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ളാ​യി പാ​ലി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല. സ്ഥ​ലം​മാ​റ്റം ന​ൽ​കാ​തെ മൂ​ന്നു​വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ ഒ​രേ ത​സ്തി​ക​യി​ൽ നി​ര​വ​ധി ജീ​വ​ന​ക്കാ​ർ തു​ട​രു​ന്ന​ത് സം​ബ​ന്ധി​ച്ചും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് സീ​നി​യോ​റി​റ്റി ന​മ്പ​ർ 15700 മു​ത​ൽ 17500 വ​രെ​യു​ള്ള​വ​രി​ൽ വി​ല്ലേ​ജ് ഓ​ഫി​സ് സേ​വ​ന​ത്തി​ന് വി​മു​ഖ​ത കാ​ണി​ച്ച ജീ​വ​ന​ക്കാ​രെ ഡി​സം​ബ​ർ 15ന് ​മു​മ്പ് അ​ടി​യ​ന്ത​ര​മാ​യി സ്ഥ​ലം മാ​റ്റി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ർ ഉ​ത്ത​ര​വി​റ​ക്കി. ഇ​തി​നെ​തു​ട​ർ​ന്നാ​ണ് വൈ​കി​യാ​ണെ​ങ്കി​ലും ജീ​വ​ന​ക്കാ​രെ സ്ഥ​ലം മാ​റ്റി​യ​ത്.

വി​വാ​ദ​മാ​യ ഡി.​എം സെ​ക്ഷ​നി​ൽ ഉ​ൾ​പ്പെ​ടെ പു​തി​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, തി​ങ്ക​ളാ​ഴ്ച ഇ​റ​ങ്ങി​യ സ്ഥ​ലം​മാ​റ്റ​ത്തി​ലും വി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ​ക്ക് പൊ​തു​സ്ഥ​ലം​മാ​റ്റം ബാ​ധ​ക​മാ​യ​തി​നു​ശേ​ഷം നി​ശ്ച​യി​ക്ക​പ്പെ​ട്ട താ​ലൂ​ക്കി​ന് പു​റ​ത്തേ​ക്ക് ജോ​ലി ക്ര​മീ​ക​ര​ണ വ്യ​വ​സ്ഥ നി​യ​മ​പ​ര​മാ​യി പാ​ടി​ല്ലെ​ന്നാ​ണ് വ്യ​വ​സ്ഥ​യെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, സീ​നി​യ​ർ ക്ല​ർ​ക്കു​മാ​രെ​യും സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​രെ​യും എ​ച്ച്.​ആ​ർ.​എം.​എ​സ് (ഹ്യൂ​മ​ൺ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്റ്റ് സി​സ്റ്റം) സ്ഥ​ലം​മാ​റ്റ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി താ​ലൂ​ക്കി​ന് പു​റ​ത്തേ​ക്ക് നി​യ​മി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - Mass transfer of revenue officials in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.