മലപ്പുറത്തെ കോവിഡ്​ പ്രതിരോധത്തിന്​​ 10കോടിയുടെ വിഭവസമാഹരണവുമായി ലീഗ്​

മലപ്പുറം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മലപ്പുറം ജില്ല മുസ്​ലിംലീഗ് കമ്മറ്റി പ്രഖ്യാപിച്ച 10കോടിയുടെ വിഭവ സമാഹരണ യജ്ഞം ആരംഭിച്ചു.

പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് ഡയാലിസിസ് മെഷീൻ വാങ്ങുന്നതിനാവശ്യമായ ഫണ്ട് അഹമ്മദ് മൂപ്പനിൽ നിന്നും സ്വീകരിച്ച് മുസ്​ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.

​കോവിഡ്​ ബാധിതരുടെ എണ്ണം വർധിക്കുകയും ചികിത്സ കേന്ദ്രങ്ങളിലെ ഉപകരണങ്ങളുടെ അഭാവം വർധിക്കുകയും ചെയ്​ത സാഹചര്യത്തിൽ കലക്​ടർ കെ.ഗോപാലകൃഷ്​ണൻ മുസ്​ലിംലീഗ്​ ജില്ല അധ്യക്ഷൻ സാദിഖലി ശിഹാബ്​ തങ്ങളുമായി ചർച്ച നടത്തിയിരുന്നു. ഇതി​നെത്തുടർന്ന്​ മുസ്​ലിംലീഗ്​ എം.പിമാർ, എം.എൽ.എമാർ അടക്കമുള്ളവരുടെ ഓൺലൈൻ യോഗം ചേർന്ന് കർമ്മപദ്ധതി തയ്യാറാക്കിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.