മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫ് സമ്പൂർണ വിജയം നേടുമെന്ന് മുസ്ലിംലീഗ് വിലയിരുത്തൽ. 16 മണ്ഡലങ്ങളിലും വിജയിക്കുമെന്നാണ് ബൂത്തുതല വിശകലനത്തിെൻറ അടിസ്ഥാനത്തിൽ നിയോജകമണ്ഡലം-ജില്ല തല നേതൃയോഗ വിലയിരുത്തൽ. ജില്ല ലീഗ് പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങളുെട അധ്യക്ഷതയിൽ ചേർന്ന യോഗം ഒാരോ മണ്ഡലത്തിലെയും സ്ഥിതിഗതികൾ വിലയിരുത്തി.
അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാനതല വിലയിരുത്തലും നടത്തി. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളിൽ 81 ഗ്രാമപഞ്ചായത്തിലും 12 നഗരസഭകളിൽ ഒമ്പത് ഇടത്തും യു.ഡി.എഫ് മേൽക്കെ നേടും. ജില്ലയിൽ യു.ഡി.എഫിന് മൂന്ന് ലക്ഷം വോട്ടിെൻറ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ലീഗ് കണക്കുകൂട്ടൽ. നിലവിൽ ജില്ലയിൽ യു.ഡി.എഫ് 12, എൽ.ഡി.എഫ് 4 എന്നിങ്ങനെയാണ് കക്ഷി നില.
യോഗത്തിൽ ലീഗ് ഭാരവാഹികളായ അഡ്വ:യു.എ. ലത്തീഫ്, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, അഷ്‌റഫ് കോക്കൂർ, എം.എ. ഖാദർ, ഉമ്മർ അറക്കൽ, സലീം കുരുവമ്പലം, ഇസ്മായിൽ മൂത്തേടം, പി കെ സി.അബ്ദുറഹ്മാൻ, നൗഷാദ് മണ്ണിശ്ശേരി, എന്നിവർക്ക് പുറമേ നാലകത്ത് സൂപ്പി തുടങ്ങിയവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.