കൊലചെയ്യപ്പെട്ട കർഷകരുടെ കുടുംബങ്ങളെ മുസ്​ലിംലീഗ്​ നേതാക്കൾ സന്ദർശിച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപൂരിൽ കൊലചെയ്യപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി‌ ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കൾ സന്ദർശിച്ചു.ഖുർറം ഉമർ, ഡോ: മതീൻ ഖാൻ, വി.കെ ഫൈസൽ ബാബു, എം.പി മുഹമ്മദ് കോയ, ഷിബു മീരാൻ എന്നിവരടങ്ങിയ സംഘമാണ് സന്ദർശിച്ചത്​.

ലഖിംപുരിൽ ദാരുണഹത്യക്കിരയായ മാധ്യമ പ്രവർത്തകൻ രമൺ കശ്യപിന്‍റെ വസതിയിലും നേതാക്കൾ സന്ദർശനം നടത്തി. ദേശീയ മാധ്യമങ്ങൾ മോദി സ്തുതികളിൽ അഭിരമിക്കുമ്പോൾ സത്യം പറയുക എന്ന ധർമ്മം നിറവേറ്റിയതിനാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന്​ ലീഗ്​ നേതാക്കൾ പറഞ്ഞു.

''ധാർമ്മികത എന്നൊന്നുണ്ടെങ്കിൽ കേന്ദ്ര മന്ത്രി അജയ് മിശ്ര രാജിവക്കണം. ആകാശത്തിന് താഴെ എല്ലാറ്റിനെ കുറിച്ചും അഭിപ്രായം പറയുന്ന പ്രധാനമന്ത്രി വാ തുറക്കണം. ബി.ജെ.പി യുടെ കൈകളിൽ കർഷകരുടെ ചോര പുരണ്ടിരിക്കുന്നു. മതേതര ശക്തികളുടെ സമര പ്രതിരോധങ്ങൾ തുടരണം. ആ പോരാട്ടത്തിനൊപ്പം മുസ്​ലിംലീഗ്​ നിലയുറപ്പിക്കും'' -ഇ.ടി മുഹമ്മദ്​ ബഷീർ പറഞ്ഞു.

Tags:    
News Summary - iuml leaders visit lakhimpur kheri victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.