തിരുവനന്തപുരം: മതേതര യോഗ്യതയില്ലാത്ത പാർട്ടിയാണ് മുസ്ലിംലീഗെന്ന് സി.പി.എം പി.ബിയംഗം വൃന്ദ കാരാട്ട്. ബി.ജ െ.പിയെ നേരിടാതെ, കേരളത്തിലെത്തിയ രാഹുൽ ഗാന്ധി എൽ.ഡി.എഫിനെതിരെ മതേതര യോഗ്യതയില്ലാത്ത ലീഗിെൻറ പിന്തുണേയാടെ യാണ് മത്സരിക്കുന്നതെന്നും അവർ പറഞ്ഞു. െക.യു.ഡബ്ല്യു.ജെയുടെ ‘ഇന്ത്യൻ വോട്ട് വർത്തമാനം’ മുഖാമുഖം പരിപാടിയി ൽ സംസാരിക്കുകയായിരുന്നു വൃന്ദ.
മതമൗലികവാദ ശക്തികളുമായി സഖ്യത്തിലാണ് ലീഗ്. ബി.ജെ.പിയുടെയോ മറ്റേതെങ്കിലും പാർട്ടിയുടെയോ ലീഗിനെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്തായാലും മതവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴക്കാൻ പാടില്ലെന്ന അഭിപ്രായമാണ് സി.പി.എമ്മിനും എൽ.ഡി.എഫിനും. മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നതിലെ ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും പങ്ക് അവർ ഒരു വർഗീയപാർട്ടിയെന്ന് തെളിയിക്കുന്നതാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷമാണ് പ്രധാന ഭീഷണിയായ ബി.ജെ.പിയുടെ വർഗീയതയെയും മതമൗലികവാദത്തെയും എതിർക്കുന്ന ഏക പാർട്ടിയെന്നും അവർ പറഞ്ഞു.
രാഹുൽ ഗാന്ധി മറ്റ് സ്ഥാനാർഥികളെപോലെ മാത്രം. വയനാട് ഉൾപ്പെടെ 20 സീറ്റും വിജയിക്കാൻ ലക്ഷ്യമിട്ടാണ് എൽ.ഡി.എഫിെൻറ പ്രവർത്തനം. 2014ൽ നടത്തിയ വാഗ്ദാനങ്ങളുടെ ലംഘനങ്ങളിൽ ജനങ്ങളോട് ഉത്തരവാദിത്തം കാണിക്കുന്ന ഒരു പ്രകടനപത്രികയാണ് ബി.ജെ.പി പുറത്തിറക്കേണ്ടിയിരുന്നത്.
കോൺഗ്രസിന് മാത്രമേ കേന്ദ്രത്തിൽ സർക്കാർ രൂപവത്കരിക്കാനാവൂ എന്ന എ.കെ. ആൻറണിയുടെ പ്രസ്താവനയെയും വൃന്ദ വിമർശിച്ചു. മതേതരത്വത്തെ സംബന്ധിച്ച് ആശയക്കുഴപ്പമുള്ള പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസ് മതേതരത്വത്തെക്കുറിച്ച് സംസാരിക്കും. മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴക്കുകയും ചെയ്യും. ഉത്തർപ്രേദശിൽ ബി.ജെ.പിക്കെതിരായ വോട്ട് ഭിന്നിപ്പിക്കുന്നത് കോൺഗ്രസാണെന്നാണ് ബി.എസ്.പിയും എസ്.പിയും ആർ.എൽ.ഡിയും ആക്ഷേപിക്കുന്നത്. ഒാരോ സംസ്ഥാനത്തും വോട്ടുകൾ ഭിന്നിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസിനെന്നും വൃന്ദ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.