െകാച്ചി: നടന് മോഹന്‍ലാല്‍ നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വെച്ചെന്ന കേസിലെ അന്വേ ഷണം ഊര്‍ജിതമാക്കണമെന്ന ഹരജി ഹൈകോടതി ജൂലൈ 11ന് പരിഗണിക്കാൻ മാറ്റി. സുപ്രീംകോടതി യിലെ സീനിയർ അഭിഭാഷകന് ഹാജരാകേണ്ടതിനാൽ കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് മോഹൻലാലിന് വേണ്ടി ഹാജരായ അഭിഭാഷക രശ്മി ഗൊഗോയ് േകാടതിയിൽ ആവശ്യപ്പെട്ടു. തുടർന്നാണ് ഹരജി ജൂലൈയിലേക്ക് മാറ്റിയത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ മകളാണ് രശ്മി. കേസ് രജിസ്റ്റര്‍ ചെയ്ത് കാലങ്ങള്‍ക്കുശേഷം നാല് ആനക്കൊമ്പുകളുടെ ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിന് നല്കിയ വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്നതടക്കം ആവശ്യമുന്നയിച്ച് എറണാകുളം ഉദ്യോഗമണ്ഡല്‍ സ്വദേശി എ.എ. പൗലോസ് നല്കിയ ഹരജിയാണ് ഡിവിഷന്‍ബെഞ്ച് പരിഗണിച്ചത്. ഹരജിയില്‍ ഹൈകോടതി നേരത്തേ സർക്കാറിെൻറ വിശദീകരണം തേടിയിരുന്നു.
2012ല്‍ മോഹന്‍ലാലിെൻറ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ആനക്കൊമ്പ് കണ്ടെത്തിയിരുന്നു. വിവരമറിഞ്ഞ വനം വകുപ്പ് വന്യജീവി സംരക്ഷണ നിയമത്തിലെയും മറ്റും വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഈ കേസില്‍ മതിയായ അന്വേഷണം നടത്താതിരുന്ന വനം വകുപ്പ് 2016 ജനുവരി 16ന് ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം നിയമവിരുദ്ധമായി മോഹന്‍ലാലിന് നല്‍കിയെന്നാണ് ഹരജിക്കാരെൻറ ആരോപണം.
മുന്‍കൂര്‍ അനുമതിയില്ലാതെ ആനക്കൊമ്പ് കൈവശം വെക്കരുതെന്ന വന്യജീവി സംരക്ഷണ നിയമത്തിലെ 39 (3) വകുപ്പ് പ്രകാരം മോഹന്‍ലാലിന് ഉടമസ്ഥാവകാശം നല്കിയ നടപടി റദ്ദാക്കണമെന്നും ആനക്കൊമ്പ് സര്‍ക്കാറിലേക്ക് മുതല്‍കൂട്ടണമെന്നുമാണ് ഹരജിയിലെ ആവശ്യം. മാത്രമല്ല, കേസിലെ പ്രതികളെ വന്യജീവി സംരക്ഷണ നിയമത്തിലെ 51, 58 വൈ വകുപ്പുകള്‍ പ്രകാരം പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.