ചർമ്മമുഴ നഷ്ടപരിഹാര നടപടി ഉടനുണ്ടാകുമെന്ന് ജെ.ചിഞ്ചുറാണി

തിരുവനന്തപുരം : സംസ്ഥാനത്ത് ചർമ്മമുഴ ബാധിച്ച് ചത്ത പശുക്കളുടെ നഷ്ടപരിഹാരനടപടികൾ ഉടനുണ്ടാകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. സംസ്ഥാന ക്ഷീര സംഗമം "പടവ് 2023” ന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ ക്ഷീരകർഷക അദാലത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കറവപ്പശുക്കൾക്ക് 30,000 കിടാരികൾക്ക് 16,000, ആറുമാസത്തിന് താഴെ പ്രായമുള്ള പശുക്കുട്ടികൾക്ക് 5000 എന്നീ ക്രമത്തിൽ നഷ്ടപരിഹാരത്തുക നൽകുവാനാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ച‍‍ർമ്മമുഴയ്ക്കെതിരെയുള്ള പ്രതിരോധകുത്തിവെയ്പ്പു് നടപടികൾ ഊർജ്ജിതമായിത്തുടരും.

നിലവിൽ ഒരു ഫാം തുടങ്ങുന്നതിനും, നടത്തിക്കൊണ്ടു പോകുന്നതിനും നിലവിലുള്ള കാലഹരണപ്പെട്ട നിയമവ്യവസ്ഥകൾ മൂലം സംരംഭകർ ബുദ്ധിമുട്ടനുഭവിക്കുന്നത് കർഷകർ ചൂണ്ടിക്കാട്ടിയപ്പോൾ ഫാം ലൈസൻസ് പോലുള്ളവ സംരംഭക സൗഹൃദമാക്കാൻ സർക്കാർതലത്തിൽ ഏകജാലക നടപടി ഉണ്ടാകുമെന്ന് മന്ത്രി മറുപടി പറഞ്ഞു.

ഇത് നടപ്പിലാക്കുന്നതോടെ തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, പൊല്യുഷൻ കൺട്രോൾ ബോർഡ് എന്നീ സ്ഥാപനങ്ങളുടെ അനുമതിക്കായി കർഷകർ എല്ലാ ഓഫീസുകളിലും കയറിയിറങ്ങാതെ ഫാം ലൈസൻസ് കരസ്ഥമാക്കാൻ കഴിയുകയെന്നതാണ് ലക്ഷ്യം. മൃഗസംരക്ഷണ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഉതകുന്ന നൂതനസാങ്കേതികവിദ്യയുടെ ഉപയോഗങ്ങൾ കർഷകർക്ക് പ്രയോജനപ്പെടുത്തുന്ന വിധം ഒരുക്കുവാൻ വെറ്ററിനറി, ഡയറി സർവകലാശാലയുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - J. Chinchurani said that there will be compensation action for skin bruises soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.