കൊല്ലം:ക്ഷീരകർഷകർക്ക് കനത്ത വെല്ലുവിളിയും സാമ്പത്തിക നഷ്ടവും വരുത്തുന്ന കുളമ്പ് രോഗം എന്ന മഹാമാരി കേരളത്തിൽ നിന്നും 2030 ഓടെ നിർമ്മാർജ്ജനം ചെയ്യുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയുടെ മൂന്നാം ഘട്ട സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയ്ക്ക് കൊല്ലം പോരുവഴി പഞ്ചായത്തിലെ ദേവഗിരി മലയിലെ പശുക്കളിൽ നിർവഹിച്ചു തുടക്കമായി.കുന്നത്തൂർ എം.എൽ.എ കോവൂർ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ ബിനു മംഗലത്ത്, അൻസർ ഷിഡി, ശ്യാമളയമ്മ, നസീറ ബീവി, മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. കെ. സിന്ധു, കോർഡിനേറ്റർ ഡോ.എം. മാഹിൻ, ഡോ.കെ. അജിലാസ്റ്റ്, ഡോ സി. പി അനന്തകൃഷ്ണൻ, ഡോ. എസ്. പ്രിയ ടങ്ങിയവർ പങ്കെടുത്തു.
നവംബർ 15 മുതൽ ഡിസംബർ എട്ട് വരെയുള്ള ഇരുപത്തിയൊന്ന് പ്രവൃത്തി ദിവസങ്ങളിലായാണ് സംസ്ഥാനത്ത് കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പ് യജ്ഞം പൂർത്തീകരിക്കുക . നാല് മാസത്തിനു മുകളിലുള്ള പതിനഞ്ച് ലക്ഷത്തോളം വരുന്ന പശുക്കളേയും എരുമകളേയും കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കും . വാക്സിനേറ്റർമാർ കർഷകരുടെ വീട്ടുപടിക്കൽ എത്തി സൗജന്യ പ്രതിരോധ കുത്തിവെയ്പ്പ് നൽകും. ഇതിനായി ഒരു വാക്സിനേറ്ററും ഒരു സഹായിയും അടങ്ങുന്ന 1916 സ്ക്വാഡുകൾ രംഗത്തിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.