പുതുവൈപ്പ് പൊലീസ് നടപടിയെ വിമർശിച്ച് ജേക്കബ് തോമസ്; ഒരു പൊലീസുകാരനും അങ്ങനെ ചെയ്യരുത്

കോഴിക്കോട്: പുതുവൈപ്പിനിലെ ജനകീയ സമരത്തിനുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിനെ വിമർശിച്ച് ഡി.ജി.പി ജേക്കബ് തോമസ്. ജനങ്ങളെ മര്‍ദിച്ച നടപടി ശരിയായില്ല. ജനങ്ങളെ സഹോദരന്മാരായി പൊലീസ് കാണണമെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.പി യതീഷ് ചന്ദ്രയുടെ നടപടി ശരിയല്ലെന്നാണോ ഉദ്ദേശിച്ചത് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു പോലീസുകാരനും അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു ജേക്കബ് തോമസിന്‍റെ മറുപടി.

കോഴിക്കോട് പാറോപ്പടി സില്‍വര്‍ ഹില്‍സ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ആരും ആക്രമിക്കുന്നത് ശരിയല്ല. പൊലീസ് ജനങ്ങളെ കാണുന്നതു പോലെ ജനങ്ങളും പൊലീസുകാരെ സഹോദരങ്ങളായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - Jacob thomas against puthuvaipu police action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.