തിരുവനന്തപുരം: ഓഖി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ പരിഹാസവുമായി സസ്പെന്‍ഷനിൽ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസ് രംഗത്ത്. കടുത്ത ഭാഷയിൽ മറുപടിയുമായി മന്ത്രി തോമസ് െഎസക്കുമെത്തി. ഇതോടെ ജേക്കബ് തോമസും സർക്കാറുമായി വീണ്ടുമൊരു പരസ്യപോരിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. സര്‍ക്കാറിെൻറ ഒാഖി ദുരിതാശ്വാസ പാക്കേജ് നടപ്പാക്കുന്നതിലുള്ള കാലതാമസത്തെ പരിഹസിച്ചാണ് ജേക്കബ് തോമസ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. 700 കോടി മതിയായിരിക്കെ കേന്ദ്രസർക്കാറിന് മുമ്പാകെ കേരളം സമർപ്പിച്ച 7000 കോടിയുടെ പാക്കേജിനെയും
‘പാഠം 1 കണക്കിലെ കളികൾ’ എന്ന് തലക്കെട്ടിട്ട പോസ്റ്റിൽ ജേക്കബ് തോമസ് പരിഹസിക്കുന്നു.
‘മരിച്ചവർ-100 (ചെലവ് 100 കോടി), പരിക്കേറ്റവർ-100 (50 കോടി), കാണാതായവർ (കണക്കുകൾ ശേഖരിക്കുന്നു)-250 (250 കോടി), വള്ളവും വലയും പോയവർ-100 (200 കോടി), മുന്നറിയിപ്പ് സംവിധാനം-50 കോടി, മറ്റുപലവക -50 കോടി. ആകെ വേണ്ടത് -700 കോടി, ആവശ്യപ്പെട്ടത്-7000 കോടി. കണക്ക് ശരിയാകുന്നുണ്ടോ? കണക്കിന് വേറെ ടീച്ചറെ നോക്കാം’ എന്ന് പറഞ്ഞാണ് പരിഹാസം. ഒാഖി ദുരന്തം ഉൾപ്പെടെ വിഷയത്തിൽ സർക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ചതിെൻറ പേരിലാണ് കഴിഞ്ഞദിവസം െഎ.എം.ജി ഡയറക്ടറായിരുന്ന േജക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത്.
ജേക്കബ് തോമസ് വേറെ കണക്ക് ടീച്ചറെ അന്വേഷിക്കുന്നതാണ് നല്ലതെന്നാണ് െഎസക് ഫേസ്ബുക്കിലൂടെ മറുപടി നൽകിയത്. സാമൂഹികപ്രതിബദ്ധതയുള്ള സർക്കാറിെൻറ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ഇനിയും പഠിക്കേണ്ടിവരും. ജേക്കബ് തോമസിെൻറ കണക്കുകൾ ദുരിതത്തിന് ഇരയായവർക്കുള്ള നഷ്ടപരിഹാരം മാത്രമാണ്. അത് അത്യാവശ്യം കേരള സർക്കാർ ഇതിനകം ചെയ്തുകഴിഞ്ഞു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാനുള്ള സാധ്യതയുടെ പശ്ചാത്തലത്തിലാണ് പാക്കേജിലെ നിർദേശങ്ങൾ. കേരളം സമർപ്പിച്ച 40 പേജ് മെമ്മോറാണ്ടം വായിക്കാനെങ്കിലും സമയം കണ്ടെത്തിയിരുന്നെങ്കിൽ ജേക്കബ് തോമസിന് വിവരക്കേട് പറയേണ്ടിവരുമായിരുന്നില്ലെന്നും െഎസക് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.