തിരുവനന്തപുരം: അവധി തീർന്നാൽ ഉടൻ സർവിസിൽ മടങ്ങിവരുമെന്ന് ഡി.ജി.പി ജേക്കബ് തോമസ്. പുതിയ ചുമതലയെ കുറിച്ച് സർക്കാറിൽനിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പാറ്റൂർ കേസിലെ 12 പക്ഷപാതിത്വങ്ങൾ താൻ പുസ്തകത്തിൽ എഴുതിയിരുന്നു. എന്നാൽ, ഇത് തിരുത്താൻ ബന്ധപ്പെട്ടവർ തയാറായില്ല. ഇക്കാര്യത്തിൽ കെടുകാര്യസ്ഥത ഇപ്പോഴും തുടരുകയാണ്.
സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാറിെൻറ കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് ജേക്കബ് തോമസ് സർവിസിൽ തിരിച്ചെത്തുമെന്ന് വ്യക്തമാക്കിയത്. ഈ മാസം 17 വരെയാണ് അദ്ദേഹം അവധി എടുത്തിരിക്കുന്നത്. വിജിലൻസ് ഡയറക്ടറായിരിക്കെയാണ് അവധിയിൽ പോയത്. തുടർന്ന് മൂന്ന് തവണ അവധി നീട്ടുകയായിരുന്നു. ഈ മാസം മൂന്നിനാണ് അവസാനമായി അവധി നീട്ടിയത്.
കോടതികളിൽനിന്ന് നിരന്തരം വിമർശനം ഉയർന്ന സാഹചര്യത്തിൽ അദ്ദേഹത്തോട് അവധിയിൽ പ്രവേശിക്കാൻ സർക്കാർ നിർദേശം നൽകിയതാണെന്ന് അഭ്യൂഹമുണ്ട്. ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ചശേഷം മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് വിജിലൻസ് ഡയറക്ടറുടെ ചുമതല വഹിക്കുന്നത്. ജേക്കബ് തോമസ് സർവിസിൽ തിരിച്ചെത്തിയാൽ എന്ത് ചുമതല നൽകുമെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.