തിരുവനന്തപുരം: മാസങ്ങളായി സസ്പെൻഷനിൽ കഴിയുന്ന സംസ്ഥാനത്തെ മുതിർന്ന ഡി.ജി.പി ജേക്കബ് തോമസ് സ്വയം വിരമിക്കലി ന് സർക്കാറിന് കത്ത് നൽകി. ചീഫ് സെക്രട്ടറി ടോം ജോസിന് ഇ-മെയിൽ മുഖേനയാണ് അദ്ദേഹം കത്ത് നൽകിയത്. ലോക്സഭ തെരഞ ്ഞെടുപ്പിൽ ട്വൻറി-20യുടെ ഭാഗമായി നിന്ന് ചാലക്കുടിയിൽ മത്സരിക്കുന്നതിനാണ് വിരമിക്കുന്നതെന്നാണ് വിവരം. തെൻ റ സസ്പെൻഷനെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ ഹരജി നൽകിയെങ്കിലും അതിൽ അനുകൂലമായ തീരുമാനം ഉണ്ടാകാത്തതും സർവിസ് വിടാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
വിരമിക്കൽ നടപടി കേന്ദ്രസർക്കാർ അംഗീകരിച്ചാൽ മാത്രമേ അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധിക്കൂ. എന്നാൽ, ജേക്കബ് തോമസിെൻറ വിരമിക്കൽ നടപടി അത്ര എളുപ്പമാകില്ലെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ഇ-മെയിൽ വഴിയുള്ള കത്ത് സാധാരണ പരിഗണിക്കില്ല. അതിനാൽ അദ്ദേഹത്തിെൻറ കൈയൊപ്പോടെയുള്ള കത്ത് സർക്കാറിന് നേരിട്ട് ലഭിക്കണം. സ്വയം വിരമിക്കലിന് മൂന്നു മാസത്തെ മുൻകൂർ നോട്ടീസ് നൽകണമെന്നും വ്യവസ്ഥയുണ്ട്. സസ്പെൻഷനിലായതിനാൽ കേന്ദ്ര സർക്കാറിെൻറ അനുമതിയും വേണ്ടിവരും. ഇൗ കടമ്പകൾ കടന്നാൽ മാത്രമേ അദ്ദേഹത്തിന് സ്ഥാനാർഥിയാകാനാകൂ.
ഇൗ നടപടി പൂർത്തിയാകുന്നതുവരെ പരസ്യമായ പ്രചാരണവും സാധ്യമല്ല. സി.പി.എമ്മിനും ബി.ജെ.പിക്കുെമതിരായ സ്ഥാനാർഥിയായി മത്സരിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. അതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇക്കാര്യത്തിൽ തിരക്കിട്ട് നടപടി എടുക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി പിണറായി വിജയെൻറ വിശ്വസ്തനായിരുന്ന ജേക്കബ് തോമസിനെ 2017 ഡിസംബറിലാണ് സർക്കാർ സസ്പെൻഡ് ചെയ്തത്. ഓഖി ദുരന്തത്തിെൻറ തുടർ നടപടികളിൽ സർക്കാർ നടപടികളെ വിമർശിച്ചതിനായിരുന്നു സസ്പെൻഷൻ. സസ്പെൻഷൻ നാല് പ്രാവശ്യം നീട്ടി. ചട്ടം ലംഘിച്ച് പുസ്തകമെഴുതിയതും പ്രളയം ഉൾപ്പെടെ ഘട്ടങ്ങളിൽ സർക്കാറിനെതിരെ നിരന്തരം വിമർശനമുയർത്തിയതും സസ്പെൻഷൻ നീളാൻ കാരണമായി. കുറച്ചുനാളായി സാമൂഹിക പ്രവർത്തനത്തിൽ സജീവമാണ്.
മുഖ്യമന്ത്രി പിണറായി വിജയെൻറ വിശ്വസ്തനായിരുന്ന ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ, മന്ത്രി ഇ.പി. ജയരാജൻ ഉൾപ്പെടെ രാഷ്ട്രീയക്കാർക്കും ഉന്നത ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്കെതിരായ അഴിമതി പരാതികളിൽ അന്വേഷണം നടത്തിയതും തുടർ നടപടി സ്വീകരിച്ചതും സർക്കാറിെൻറ അതൃപ്തിക്ക് കാരണമായിരുന്നു. െഎ.എ.എസ് ഉദ്യോഗസ്ഥരിൽ വലിയൊരു വിഭാഗം ജേക്കബ് തോമസിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതും സർവിസിലേക്ക് മടങ്ങിയെത്താൻ തടസ്സമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.