തിരുവനന്തപുരം: രണ്ടുമാസമായി അവധിയിൽ തുടരുന്ന ഡി.ജി.പി ഡോ. ജേക്കബ് തോമസ് 17 ദിവസത്തേക്ക് കൂടി അവധി നീട്ടി. അവധി അപേക്ഷ വ്യാഴാഴ്ച രാവിലെ അദ്ദേഹം ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് കൈമാറി. ഏപ്രിൽ ഒന്ന് മുതൽ ജേക്കബ് തോമസ് അവധിയിലാണ്.
മുഖ്യമന്ത്രി പിണറായി വിജയെൻറ നിർേദശാനുസരണമാണ് അദ്ദേഹം അവധിയിൽ പ്രവേശിച്ചത്. അവധിക്കാലാവധി ബുധനാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് വീണ്ടും അവധി ദീർഘിപ്പിക്കാൻ തീരുമാനിച്ചത്. വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ബന്ധുനിയമന വിവാദം, ഡി.ജി.പി ശങ്കർ റെഡ്ഡിക്കെതിരായ അന്വേഷണം, അഡീ. ചീഫ്സെക്രട്ടറിമാരായ കെ.എം. എബ്രഹാം, ടോം ജോസ് എന്നിവരുടെ വസതിയിൽ നടത്തിയ പരിശോധന തുടങ്ങി നിരവധി വിഷയങ്ങളിൽ കൈക്കൊണ്ട നടപടി വിവാദമായിരുന്നു.
ജേക്കബ് തോമസിനെതിരെ ഭരണപക്ഷത്തുനിന്ന് തന്നെ വിയോജിപ്പുണ്ടായി. അതിനിടെ ഹൈകോടതിയിൽനിന്ന് വിജിലൻസിനെതിരെ രൂക്ഷമായ വിമർശനങ്ങളുമുണ്ടായി. ആ സാഹചര്യത്തിൽ അദ്ദേഹത്തോട് അവധിയിൽ പോകാൻ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. കാട്ടാക്കടക്ക് സമീപത്തെ സിദ്ധാശ്രമത്തിൽ ചികിത്സയിലാണ് ജേക്കബ് തോമസ്. ‘സ്രാവുകൾക്കൊപ്പം നീന്തുേമ്പാൾ’ ആത്മകഥയുടെ രണ്ടാംഭാഗത്തിെൻറ പണിപ്പുരയിലാണ് അദ്ദേഹമെന്നാണ് വിവരം.
ജൂൺ 30ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ടി.പി. സെൻകുമാർ വിരമിക്കും. തുടർന്ന് പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. ആ സാഹചര്യത്തിൽ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയായി സർവിസിൽ മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ് ജേക്കബ് തോമസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.