തിരുവനന്തപുരം: വിദ്യാലയത്തിനും ദേവാലയത്തിനും മുകളിലാണ് കേരളത്തിൽ മദ്യാലയത്തിന് സ്ഥാനമെന്ന് ഡി.ജി.പി ജേക്കബ് തോമസ്. കേരളത്തിലെ ബാർ മുതലാളിമാർ വിചാരിച്ചാൽ ആരെയും വളക്കാം, ഒടിക്കാം. അവർക്ക് ധൈര്യം പകരുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും അനുഭവങ്ങളിലൂടെയാണ് താനിത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരള മദ്യ നിരോധന സമിതിയുടെ ‘ലഹരിവിമുക്ത ജ്യോതി’ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജേക്കബ് തോമസ്.
മദ്യമുതലാളിമാർക്കെതിരെ തിരിയുന്ന ഉദ്യോഗസ്ഥർക്ക് യൂനിഫോം ഇടേണ്ടിവരില്ല. അവരെ തേങ്ങ, മാങ്ങ വകുപ്പുകളിൽ ഇരുത്തും. അതേസമയം, ബാർ മുതലാളിമാർക്കെതിരെ കണ്ണടയ്ക്കുന്ന ഉദ്യോഗസ്ഥർക്ക് സ്തുത്യർഹസേവനത്തിനുള്ള അംഗീകാരം ലഭിക്കും. 25 വർഷം മുമ്പ് കേരളത്തിൽ നിലനിന്ന അവസ്ഥക്ക് മാറ്റം ഉണ്ടായിട്ടില്ല.
കേരളത്തിെൻറ ഒന്നാമത്തെ വരുമാന േസ്രാതസ്സാണ് മദ്യം. രണ്ടാമത്തേത് ലോട്ടറിയും. കേരളത്തിെൻറ നയം സുസ്ഥിര വികസനമാണെന്നാണ് പലരും പറയുന്നത്. ജനങ്ങളെ നന്നായി കുടിപ്പിച്ച് വരുമാനമുണ്ടാകുന്നതാണോ അതോ ചൂതാട്ട മനഃസ്ഥിതിയിലേക്ക് സാധാരണക്കാരെ കൊണ്ടെത്തിക്കുന്നതാണോ സുസ്ഥിര വികസനം?. മറ്റൊരു ബദൽ വരുമാനമാർഗം കൊണ്ടുവന്നെങ്കിൽ മാത്രമേ മദ്യം അപ്രസക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.
മദ്യനിരോധന സമിതി പ്രസിഡൻറ് കെ.പി. ദുര്യോധനൻ അധ്യക്ഷതവഹിച്ചു. ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ഡോ.എൻ. സെൽവരാജ്, ഫാ. മാത്യു കട്ടറത്ത്, സംഘടന പ്രതിനിധികളായ കെ. സോമശേഖരൻ നായർ, വിഴിഞ്ഞം ഹനീഫ്, സെബാസ്റ്റ്യൻ, ഫാ. ഗിൽബർട്ട്, മുഹമ്മദ് ഇല്യാസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മൊട്ടക്കാവ് രാജൻ സ്വാഗതവും ട്രഷറർ എസ്. ശശിധരൻ നായർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.