നിലപാട് വെളിപ്പെടുത്താതെ സര്‍ക്കാറും ജേക്കബ് തോമസും

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഡി.ജി.പി ഡോ. ജേക്കബ് തോമസിന്‍െറ ആവശ്യത്തില്‍ നിലപാട് വ്യക്തമാക്കാതെ സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് കൃത്യമായൊന്നും വെളിപ്പെടുത്താന്‍ ജേക്കബ് തോമസും തയാറായിട്ടില്ല. സ്ഥാനമൊഴിയാനുള്ള സന്നദ്ധതകാട്ടി അദ്ദേഹം സര്‍ക്കാറിന് കത്ത് നല്‍കി ഒരുദിവസം കഴിഞ്ഞിട്ടും പരസ്യപ്രതികരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറായില്ല. 

ശാരീരിക അസ്വാസ്ഥ്യങ്ങളുള്ളതിനാല്‍ മുഖ്യമന്ത്രി വ്യാഴാഴ്ച വിശ്രമത്തിലായിരുന്നു. ഇതിനാലാണ് വിഷയത്തില്‍ തീരുമാനമാകാത്തതെന്നാണ് അറിയുന്നത്. അതേസമയം, ജേക്കബ് തോമസിന്‍െറ സ്ഥാനമാറ്റ ആവശ്യവുമായി ബന്ധപ്പെട്ട ഫയല്‍ തന്‍െറ പരിഗണനക്കത്തെിയിട്ടില്ളെന്ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ‘മാധ്യമ’ത്തോട് പറഞ്ഞു. ബുധനാഴ്ച ചേര്‍ന്ന അവൈലബ്ള്‍ സി.പി.എം സെക്രട്ടേറിയറ്റ് ജേക്കബ് തോമസിന് വിടുതല്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചിരുന്നു. വിഷയം മന്ത്രിസഭയുടെ പരിഗണനക്ക് വന്നെങ്കിലും തീരുമാനം കൈക്കൊള്ളാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു. അതേസമയം, തന്‍െറ നിലപാടില്‍നിന്ന് പിന്നോട്ടില്ളെന്ന് ബുധനാഴ്ച വ്യക്തമാക്കിയ ജേക്കബ് തോമസ് വിജിലന്‍സില്‍ തുടര്‍ന്നേക്കുമെന്ന തരത്തിലുള്ള പരോക്ഷപ്രതികരണവുമായി വ്യാഴാഴ്ച മാധ്യമങ്ങളെ കണ്ടു. 

തന്‍െറ നിലപാട് ജനകീയ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും തീരുമാനം കൈക്കൊള്ളേണ്ടത് സര്‍ക്കാറാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്‍െറ ബുദ്ധിമുട്ടുകള്‍ സര്‍ക്കാറിനെ ധരിപ്പിച്ചു. ഇനി തീരുമാനം കൈക്കൊള്ളേണ്ടത് അവരാണ്. നിങ്ങള്‍ പിന്നോട്ട് തള്ളിയില്ളെങ്കില്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍നിന്ന് അദ്ദേഹം നിലപാട് മയപ്പെടുത്തിയതായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ചില കോണുകളില്‍നിന്നുയര്‍ന്ന ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ളെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. ചിലര്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് മറുപടി അര്‍ഹിക്കുന്നതല്ല. 
താന്‍ തന്‍െറ തൊഴിലാണ് ചെയ്യുന്നത്. കൂട്ടായ പരിശ്രമത്തിലൂടെയാണ് വിജിലന്‍സ് മുന്നോട്ടുപോകുന്നത്. അത് ശക്തമായി തുടരുകതന്നെ ചെയ്യും. തനിക്ക് ലഭിച്ച പരാതികള്‍ പരിശോധിക്കേണ്ടത് തന്‍െറ ഉത്തരവാദിത്തമാണ്. സര്‍ക്കാറിന് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് തീര്‍പ്പാക്കേണ്ടത് സര്‍ക്കാറിന്‍െറ ഉത്തരവാദിത്തവും. അതേസമയം, വിഷയത്തില്‍ അവ്യക്തത തുടരുമ്പോഴും ജേക്കബ് തോമസ് വ്യാഴാഴ്ച രാവിലെ വിജിലന്‍സ് ആസ്ഥാനത്തത്തെി ഫയലുകള്‍ പരിശോധിച്ചു. തുടര്‍ന്ന് വേളി ബോട്ട് ക്ളബ്, അഞ്ചുതെങ്ങ് തീരദേശഗ്രാമം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ഇവിടങ്ങളില്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാനായിരുന്നു സന്ദര്‍ശനം.
Tags:    
News Summary - Jacob Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.