തിരുവനന്തപുരം: അവധി കാലാവധി കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ ഏതു പദവിയിൽ തിരികെ പ്രവേശിക്കണമെന്ന് അറിയിക്കാൻ ആവശ്യപ്പെട്ട് ഡി.ജി.പി ജേക്കബ് തോമസ്. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി നളിനി നെറ്റോക്കും നൽകിയ കത്തുകളിലാണ് ഇക്കാര്യം ആരാഞ്ഞത്. കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ നിർബന്ധിത അവധിയിലായിരുന്ന ജേക്കബ് തോമസിെൻറ അവധി ശനിയാഴ്ച അവസാനിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് താൻ ഏതു പദവിയിലേക്കാണ് മടങ്ങിയെത്തേണ്ടതെന്ന ചോദ്യം ഉന്നയിച്ചത്. ഹൈകോടതി പരാമർശങ്ങളെ തുടർന്നാണ് വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനോട് അവധിയിൽ പ്രവേശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചത്. അങ്ങനെ രണ്ടു മാസത്തിലധികം അവധിയിലായിരുന്നു. 19ന് ജോലിയിൽ തിരികെ പ്രവേശിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.
മടങ്ങിവരവിൽ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയാകുമെന്ന പ്രതീക്ഷയിലാണ് ജേക്കബ് തോമസ്. ജേക്കബ് തോമസ് അവധിയിലായിരുന്നപ്പോൾ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് ലോക്നാഥ് ബെഹ്റയെ സർക്കാർ നിയോഗിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് മടങ്ങിവരില്ലെന്നാണറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.