കോലഞ്ചേരി: മലങ്കര സഭ തർക്കവുമായി ബന്ധപ്പെട്ട് യാക്കോബായ വിഭാഗം സമരമുഖത്തേക്ക്. ഓർത്തഡോക്സ് പക്ഷം പിടിച്ചെടുത്ത പള്ളികൾ കേന്ദ്രീകരിച്ച് സമരം തുടങ്ങി. ഞായറാഴ്ച രാവിലെ കുർബാനക്ക് ശേഷമാണ് നഷ്ടമായ 52 പള്ളികൾ കേന്ദ്രീകരിച്ച് റിലേ സത്യഗ്രഹ സമരം ആരംഭിച്ചത്.
നഷ്ടമായ മുഴുവൻ പള്ളികളിലും അടുത്ത ഞായറാഴ്ച പ്രകടനമായെത്തി ആരാധനക്കായി പ്രവേശിക്കാനും യാക്കോബായ വിശ്വാസികൾ തീരുമാനിച്ചു. സഭ തർക്കത്തിൽ സർക്കാർ നിയമ നിർമാണം നടത്തണമെന്നാവശ്യപ്പെട്ടാണ് സമരം. ഇതിെൻറ ഭാഗമായി ഈ മാസം 15ന് തോമസ് മാർ അലക്സാന്ത്രയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വയനാട് നിന്നും തിരുവനന്തപുരത്തേക്ക് അവകാശ സംരക്ഷണ ജാഥ നടത്തും.
സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ ജനുവരി ഒന്ന് മുതൽ സെക്രേട്ടറിയറ്റിന് മുന്നിൽ സഭയുടെ മെത്രാപ്പോലീത്തമാരും വൈദീകരുമടക്കം അനിശ്ചിതകാല സമരം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.