ജഗ്ദീഷ് ഷെട്ടാറിനെ ചേർത്തു നിർത്തും; മുഖ്യമന്ത്രി ആരെന്ന് ഉടനറിയാം -കെ.സി വേണുഗോപാൽ

തിരുവനന്തപുരം: ജഗ്ദീഷ് ഷെട്ടാറിനെ കോൺഗ്രസ് പാർട്ടി ചേർത്തുനിർത്തുമെന്ന് കെ.സി വേണുഗോപാൽ. മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഉടൻ ഉത്തരമുണ്ടാവും. കർണാടക പ്ലാൻ ദേശീയതലത്തിൽ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹുബ്ബള്ളി-ധർവാഡ് മണ്ഡലത്തിൽ കനത്ത പരാജയമാണ് ​ബി.ജെ.പി പാളയത്തിൽ നിന്നും കോൺഗ്രസിലെത്തിയ ജഗ്ദീഷ് ഷെട്ടാർ ഏറ്റുവാങ്ങിയത്. ബി.ജെ.പി സ്ഥാനാർഥി മഹേഷ് തെനിക്കാരിയാണ് ഷെട്ടാറിന് തോൽപ്പിച്ചത്. ഹുബ്ബള്ളി-ധർവാഡ് മണ്ഡലത്തിൽ 35,000 വോട്ടുകൾക്കാണ് ഷെട്ടാർ പരാജയപ്പെട്ടത്.

അതേസമയം, കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. ഇന്ന് നടക്കുന്ന നിയമസഭകക്ഷി യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. എം.എൽ.എമാരോട് ബംഗളൂരുവിലെത്താൻ കോൺഗ്രസ് നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസ് കർണാടക അധ്യക്ഷൻ ഡി.കെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ട്.

Tags:    
News Summary - Jagdish Shettar will be retained; Let's know who the Chief Minister is - KC Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.