ജെയ്ക് സി. തോമസ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കണ്ടു

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കണ്ടു. മന്ത്രി വി.എൻ. വാസവനൊപ്പമാണ് ജെയ്ക് പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയത്. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. എൻ.എസ്.എസ് സർക്കാറുമായി ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ കൂടിക്കാഴ്ചക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം പെരുന്നയിലെത്തി സുകുമാരൻ നായരെ കണ്ടിരുന്നു. ജെയ്ക് ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്തും സന്ദർശനം നടത്തി. ഇവിടെയും ഇന്നലെ ചാണ്ടി ഉമ്മൻ എത്തിയിരുന്നു.

Tags:    
News Summary - Jake C Thomas met NSS General Secretary Sukumaran Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.