കന്യാസ്​ത്രീ പീഡനക്കേസിൽ സമാന്തര അന്വേഷണത്തിനില്ലെന്ന്​ കെ.സി.ബി.സി

കൊച്ചി: മുൻ ജലന്ധർ ബിഷപ്​ ​ഫ്രാ​േങ്കാ മുളയ്​ക്കൽ പ്രതിയായ പീഡനക്കേസിൽ സമാന്തര അന്വേഷണത്തിനില്ലെന്ന്​ കെ.സി.ബി.സി. കേസിൽ അന്വേഷണം പൂർത്തിയായി വിധിവരുന്നതുവരെ ചിലരെ വേട്ടക്കാരായും മറ്റു ചിലരെ ഇരകളായും നിശ്ചയിക്കുന്ന സമീപനത്തോട് യോജിപ്പില്ലെന്ന്​ കെ.സി.ബി.സി അധ്യക്ഷൻ ആർച്​ ബിഷപ് എം. സൂസപാക്യം വാർത്തക്കുറിപ്പിൽ അറിയിച്ചു. പീഡനം സംബന്ധിച്ച്​ കന്യാസ്​ത്രീ ഉന്നയിച്ച വിഷയങ്ങൾ ഗൗരവമായെടുക്കേണ്ടതാണെന്ന്​ കുറിപ്പിൽ പറയുന്നു.

വാർത്തക്കുറിപ്പ്​ പ്രസിദ്ധീകരിക്കുന്നതുവരെ കെ.സി.ബി.സിക്കോ വ്യക്​തിപരമായി തനിക്കോ സന്യാസിനിയിൽനിന്ന് ഒരു പരാതി പോലും ലഭിച്ചിട്ടില്ല. കർദിനാൾ ആലഞ്ചേരിക്ക് അയച്ച പരാതി വ്യക്തിപരമാണെന്നും രഹസ്യമായി സൂക്ഷിക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് അറിയാൻ കഴിഞ്ഞത്. ഈ പരാതികളിലൊന്നും ലൈംഗിക ആരോപണങ്ങൾ ഇല്ലായിരു​െന്നന്നാണ് സൂചന. പൊലീസ്​ രജിസ്​റ്റർ ചെയ്ത ഈ കേസിനെക്കുറിച്ചും അതി​​െൻറ ഉള്ളടക്കത്തെക്കുറിച്ചും അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്​.

സി.ബി.സി.​െഎ അധ്യക്ഷൻ കാർഡിനൽ േഗ്രഷ്യസിനെയും നുൺഷ്യോയെയും ഡൽഹി മെത്രാപ്പോലീത്തയെയും ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു. കേരളത്തിൽ പ്രശ്നം വളരെ സങ്കീർണമാണെന്നും സാധിക്കുമെങ്കിൽ ജലന്ധർ രൂപതാധ്യക്ഷൻ ഭരണത്തിൽനിന്ന് മാറിനിന്ന് അന്വേഷണം നേരിടാൻ ഉപദേശിക്കണമെന്നും പറഞ്ഞിരുന്നു. ഉത്തരവാദപ്പെട്ടവരുമായി ആലോചിച്ച് അനുഭാവപൂർവം ചിന്തിക്കാമെന്ന മറുപടിയാണ് അവരിൽനിന്ന് ലഭിച്ചത്. സന്യാസിനികൾ സമരം ആരംഭിച്ചതോടെ സെപ്റ്റംബർ 12ന്​ അന്വേഷണത്തെ സ്വാഗതം ചെയ്​ത്​ കെ.സി.ബി.സി വാർത്തക്കുറിപ്പ് ഇറക്കിയിരുന്നു. അന്വേഷണത്തിന്​ മെത്രാനെ കേരളത്തിൽ വിളിച്ചുവരുത്താൻ പോകുന്നതായി അറിഞ്ഞ അവസരത്തിൽ കാര്യങ്ങളെല്ലാം വിശദീകരിച്ച്​ നുൺഷ്യോക്കും സി.ബി.സി.​െഎ അധ്യക്ഷനും കത്ത്​ അയച്ചിരുന്നു.

കേരളത്തി​ലെ എല്ലാ വാർത്തകളും സൂക്ഷ്മമായി നിരീക്ഷിക്കു​െന്നന്നും റോമിലെ മേലധികാരികളെ എല്ലാ വിവരങ്ങളും അറിയിക്കു​െന്നന്നുമാണ്​ നുൺഷ്യോ മറുപടിയിൽ അറിയിച്ചത്​. സംഭവത്തിൽ തക്കസമയത്ത് തീരുമാനങ്ങളും തിരുത്തലുകളും ശിക്ഷാ നടപടികളും ഉണ്ടാകും. കെ.സി.ബി.സി അധ്യക്ഷനെന്ന നിലയിൽ താൻ പ്രശ്നപരിഹാരത്തിൽനിന്നും നിലപാട്​ വ്യക്തമാക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറു​െന്നന്ന്​ ആരോപണം ഉയരുന്നതിനാലാണ്​ വിശദീകരണം നൽകുന്നതെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.

Tags:    
News Summary - Jalandhar Bishop Franco Mulakkal kcbc -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.