തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ദുരന്തത്തിനിരയായവരുടെ ആശ്രിതർ കടുത്ത ദുരിതമാണനുഭവിക്കുന്നത്. ഇവരുടെ സഹായധനം വർധിപ്പിക്കണം. കടലിൽനിന്ന് രക്ഷപ്പെട്ടെത്തിയവരെ സ്വാഭാവിക ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം അടിയന്തരമായി നടക്കേണ്ടതുണ്ട്.
ദുരന്തത്തിെൻറ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഏഴ് വർഷമെന്ന നഷ്ടപരിഹാരത്തിനുള്ള കാലപരിധി ഒഴിവാക്കണം. കാണാതായവരെകുറിച്ച സർക്കാറും സന്നദ്ധസംഘങ്ങളും ശേഖരിച്ച വിവരങ്ങളിൽ അന്തരമുണ്ട്. ഇത് പരിഹരിക്കണം. ഭാവിയിൽ ദുരന്തലഘൂകരണത്തിന് കടലിൽ മത്സ്യബന്ധനത്തിന് പോകുന്നവരുടെയും തിരിച്ച് വരുന്നവരുടെയും വിവരങ്ങൾ രേഖപ്പെടുത്താനുള്ള സ്ഥിരസംവിധാനമേർപ്പെടുത്തണമെന്നും ദുരിതമേഖലകൾ സന്ദർശിച്ച ശേഷം പുറത്തിറക്കിയ വാർത്തകുറിപ്പിൽ അമീർ ആവശ്യപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി. ശാക്കിർ, അസി. സെക്രട്ടറി എ. മെഹബൂബ്, ജില്ല പ്രസിഡൻറ് എച്ച്. ഷഹീർ മൗലവി, ജില്ല സെക്രട്ടറി എ. അൻസാരി, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് സക്കീർ നേമം എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.