തൃശൂർ: മനുഷ്യഹൃദയങ്ങൾ തമ്മിൽ നന്മകൾ കൈമാറാനും സാമൂഹിക ബന്ധങ്ങൾ സുശക്തമാക്കാനും ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ഒത്തുചേരലിലൂടെ സാധ്യമാകുന്നുവെന്ന് രമ്യ ഹരിദാസ് എം.പി.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന വനിത വിഭാഗം 'സാമൂഹിക അകലത്തിൽ സൗഹൃദെപ്പരുന്നാൾ' എന്ന ശീർഷകത്തിൽ നടത്തിയ ഈദ് സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
അനിശ്ചിതാവസ്ഥയിലും കഠിന പ്രയത്നം ചെയ്താൽ വിജയിക്കാൻ സാധിക്കുമെന്നാണ് ഹാജറാ ബീവിയുടെ ജീവിത സന്ദേശമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി എ. റഹ്മത്തുന്നീസ അഭിപ്രായപ്പെട്ടു. അതിജീവനമെന്നാൽ സഹജീവനമാണെന്നും നിസ്സഹായരേയും നിരാലംബരേയും ചേർത്തുപിടിക്കാനാണ് ബലിപെരുന്നാൾ ആവശ്യപ്പെടുന്നതെന്നും അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് സി.വി. ജമീല വ്യക്തമാക്കി.
മുസ്ലിം ലീഗ് വനിത വിഭാഗം ദേശീയ സെക്രട്ടറി അഡ്വ. നൂർബിന റഷീദ്, കെ.പി.സി.സി അംഗം ഡോ. ഹരിപ്രിയ, മുസ്ലിം ലീഗ് വനിത സംസ്ഥാന സെക്രട്ടറി അഡ്വ. പി. കുൽസു, മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻറ് ചിന്നമ്മ, കവയത്രി ജയശ്രീ കിഷോർ, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സോയ ജോസഫ്, മർക്കസുദ്ദഅ്വ വിമൻസ് വിങ് സംസ്ഥാന പ്രസിഡൻറ് ഖദീജ നർഗീസ്, വിങ്സ് സംസ്ഥാന പ്രസിഡൻറ് ഡോ. തസ്നീം, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി റുക്സാന, സിദ്റത്തുൽ മുൻതഹ, ദാന റാസിഖ്, പി. സുബൈദ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.