യാത്രക്കാർ കയറുന്നതിനിടെ ജനശതാബ്ദി മുന്നോട്ട്നീങ്ങി

കൊച്ചി: യാത്രക്കാർ കയറും മുമ്പേ ജനശതാബ്ദി പുറപ്പെടാനൊരുങ്ങിയത് പരിഭ്രാന്തിയുണ്ടാക്കി. ഞായറാഴ്ച എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലാണ് തലനാരിഴക്ക് ദുരന്തമൊഴിവായത്. പകുതിയിലേറെ യാത്രക്കാർ ട്രെയിനിലേക്ക് കയറാൻ ഡോറിന് സമീപം നിൽക്കുമ്പോഴാണ് ട്രെയിൻ മുന്നോട്ടെടുത്തത്. യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് ചിലർ ചങ്ങല വലിച്ചതോടെയാണ് അപകടമൊഴിവായത്.

ചില യാത്രക്കാർ നിലത്തുവീണു. ഇവര്‍ക്ക് പരിചരണങ്ങള്‍ നല്‍കി. അപകടങ്ങൾ പറ്റിയതോടെ റെയില്‍വേ സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. തുടർന്ന്, എട്ടുമിനിറ്റ് വൈകിയാണ് ജനശതാബ്ദി പുറപ്പെട്ടത്. കോട്ടയം വഴി തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള ജനശതാബ്ദി എക്സ്പ്രസിന് എറണാകുളം ടൗണ്‍ (നോർത്ത്) സ്റ്റേഷനിൽ നേരത്തേ അഞ്ചുമിനിറ്റ് ആയിരുന്നു സ്റ്റോപ്പുണ്ടായിരുന്നത്. നിലവിൽ അത് നാലുമിനിറ്റ് മാത്രമായി ചുരുക്കിയെന്ന് യാത്രക്കാർ പറയുന്നു.

വെള്ളി, ഞായര്‍ ദിവസങ്ങളില്‍ യാത്രക്കാര്‍ കൂടുതലുള്ളതിനാല്‍ കയറാനും ഇറങ്ങാനും നിലവിലത്തെ നാല് മിനിറ്റ് മതിയാവാറില്ല. ഓടിത്തുടങ്ങുന്ന ട്രെയിനിൽ അപകടകരമായ രീതിയിലാണ് സ്ത്രീകളടങ്ങുന്ന യാത്രക്കാർ പലപ്പോഴും കയറിപ്പറ്റുന്നത്. 

Tags:    
News Summary - jan shatabdi moved forward as the passengers boarded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.