കോട്ടയം: നടന്‍ ദിലീപ് നിരപരാധിയാണെന്ന് ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നതായി കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ് എം.എൽ.എ. പൊതുപ്രവര്‍ത്തകൻ എന്നനിലയിലാണ് ഇൗ വിഷയത്തില്‍ അഭിപ്രായം പറഞ്ഞത്. അല്ലാതെ ആരുടെയും വാല്യക്കാരനല്ല. ജാമ്യം ലഭിച്ച ദിലീപിനെ കാണാൻ പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ദിലീപ് ജയി ല്‍മോചിതനായതില്‍ തനിക്ക് ആഹ്ലാദമൊന്നുമില്ല. ദിലീപ് ജനം സ്‌നേഹിക്കുന്ന നല്ല കലാകാരനാണ്. അദ്ദേഹത്തെ കെണിയിൽപെടുത്തി 85 ദിവസമാണ് ജയിലില്‍ ഇട്ടത്. നിരവധി കേസുകളില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ വാക്കുകേട്ടായിരുന്നു അറസ്റ്റ്. നടി മഞ്ജു വാര്യര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് പരാതി നല്‍കിയശേഷമാണ് അറസ്റ്റുണ്ടായത്. ആക്രമിക്കപ്പെട്ട നടിക്കെതിെര നാലുവര്‍ഷം മുമ്പ് ക്വട്ടേഷന്‍ നല്‍കിയെന്നാണ് പറയുന്നത്. അതിനു ശേഷം പള്‍സര്‍ സുനി നടിയുമൊന്നിച്ച് മണിക്കൂറുകളോളം കാറില്‍ സഞ്ചരിച്ചിട്ടുണ്ട്. അന്നൊന്നും ആക്രമിക്കാതെ ഇപ്പോള്‍ നെടുമ്പാശ്ശേരിയിൽവെച്ച് ആക്രമിച്ചെന്നാണ് പറയുന്നത്.
ചാലക്കുടി വീരംപറമ്പില്‍ രാജീവന്‍ കൊലക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം നേതാക്കള്‍ക്കുവേണ്ടി സ്ഥിരമായി കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകന്‍ മുഖ്യ പ്രതിസ്ഥാനത്തുള്ള കേസ് പൊലീസ് അന്വേഷിക്കുന്നത് തെളിവ് ഇല്ലാതാക്കാനാണ്. ആലുവ റൂറല്‍ എസ്.പിയുടെ അവിഹിത ഇടപെടലും സ്വാധീനവും പ്രകടമാണ്. ഇപ്പോഴത്തെ പ്രതികളുടെ അറസ്റ്റ് പോലും റൂറല്‍ എസ്.പിയുടെ തിരക്കഥ അനുസരിച്ചാണെന്നും ജോര്‍ജ് ആരോപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രനും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.