ജനസദസ്; യു.ഡി.എഫ് പങ്കെടുക്കില്ലെന്ന് എം.എം ഹസന്‍

തിരുവനന്തപുരം : എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം ഇല്ലാത്ത വികസനത്തിന്റെ പേരുപറഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും നിയോജക മണ്ഡലം തലത്തില്‍ നടത്തുന്ന ജനസദസ് ,കേരളീയം പരിപാടികളില്‍ യു.ഡി.എഫ് ജനപ്രതിനിധികള്‍ സഹകരിക്കില്ലെന്നും ആ പരിപാടി ബഹിഷ്‌കരിക്കാന്‍ യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതി തീരുമാനിച്ചിട്ടുണ്ടെന്നും യു.ഡി.എഫ് കണ്‍വീനര്‍ എംഎം ഹസന്‍.

എൽ.ഡി.എഫ് ഭരണകാലയളവില്‍ സംസ്ഥാനത്ത് നടക്കാത്ത വികസനമുണ്ടെന്ന് കാണിച്ച് സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള തട്ടിക്കൂട്ട് പരിപാടികളാണിവ. അതുകൊണ്ടാണ് ഈ പരിപാടികളുടെ സംഘാടക സമിതി രൂപീകരണത്തിന് എല്‍ഡിഎഫിനെ ചുമതലപ്പെടുത്തിയത്.

സര്‍ക്കാരിന്റെ എല്ലാരംഗത്തുമുള്ള തകര്‍ച്ചയുടെ നേര്‍ചിത്രവും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജനസദസിന്റെ പൊള്ളത്തരവും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ ആദ്യവാരം നിയോജക മണ്ഡലാടിസ്ഥാനത്തില്‍ സര്‍ക്കാരിനെതിരെ കുറ്റവിചാരണ സദസ് സംഘടിപ്പിക്കും.നവംബര്‍ ആദ്യവാരം ചേരുന്ന യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതി ഇതിന്റെ അന്തിമരൂപംനല്‍കുമെന്നും ഹസന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.