പീരുമേട് (ഇടുക്കി): മുക്കൂട്ടുതറയിൽനിന്ന് കാണാതായ ജസ്ന മരിയ ജയിംസിനെക്കുറിച്ചുള്ള അന്വേഷണത്തിെൻറ ഭാഗമായി പ്രത്യേക പൊലീസ് സംഘം പീരുമേട് മേഖലയിൽ തിരച്ചിൽ നടത്തി. പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലെ കൊക്കയിലെ പാറക്കെട്ടുകൾ, മത്തായിക്കൊക്ക, വളഞ്ചാങ്കാനം കൊക്ക എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
പരുന്തുംപാറയിലെ കൊക്കയുടെ അടിവാരത്ത് സംഘം ഇറങ്ങി പരിശോധിച്ചു.
ഇവിടെ ആഴ്ചകൾ പഴക്കമുള്ള പശുവിെൻറ ജഡം മാത്രമാണ് കണ്ടെത്താൻ സാധിച്ചത്. മത്തായിക്കൊക്കയിലും ഗ്രാമപഞ്ചായത്ത് മാലിന്യം തള്ളുന്ന സ്ഥലത്തും വളഞ്ചാങ്കാനം വളവിനു സമീപമുള്ള പുഴയിലും പാറക്കെട്ടുകളിലും പരിശോധന നടത്തിയാണ് സംഘം മടങ്ങിയത്. തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ അന്വേഷണ സംഘമാണ് തിരച്ചിലിെനത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.