ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന്​ സൂചന; രണ്ട്​ വർഷത്തെ ദുരൂഹതക്ക്​ അവസാനമാകുമോ?

പത്തനംതിട്ട: രണ്ട്​ വർഷം മുമ്പ്​ ദുരൂഹ സാഹചര്യത്തില്‍ പത്തനംതിട്ട മുക്കൂട്ടുതറയില്‍നിന്ന്​ കാണാതായ ജസ്ന ജീ വിച്ചിരിപ്പുണ്ടെന്ന്​ സൂചന. കേസ്​ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്​ ജസ്​നയെ കണ്ടെത്തിയതായാണ്​ അറിയുന്നത്​. എന് നാൽ, ക്രൈംബ്രാഞ്ച്​ വൃത്തങ്ങൾ ഇത്​ സ്​ഥിരീകരിച്ചിട്ടില്ല. 2018 മാര്‍ച്ച്‌ 20നാണ് എരുമേലി മുക്കൂട്ട് തറയില്‍നിന്ന ് ജസ്ന മരിയ ജയിംസിനെ കാണാതായത്.

എരുമേലി മുക്കൂട്ട്തറയിലെ വീട്ടില്‍നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന് ന് പറഞ്ഞുപോയ പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ല. അന്നുമുതൽ പൊലീസ്​ അന്വേഷണം നടത്തുകയാണെങ്കിലും തു​െമ്പാ ന്നും ലഭിച്ചിരുന്നില്ല. സംസ്​ഥാനത്തിന്​ പുറത്തുനിന്ന്​ ജസ്​നയെ ക്രൈംബ്രാഞ്ച്​ കസ്​റ്റഡിയിലെടുത്തുവെന്നും ലോക്​ഡൗൺ കഴിഞ്ഞാലുടൻ സംസ്​ഥാനത്ത്​ എത്തിക്കുമെന്നും സൂചനയുണ്ട്​. കേസിൽ നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചി ന് ലഭി​ച്ചുവെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ക്രൈംബ്രാഞ്ച്​ കൊല്ലം യൂനിറ്റി​​െൻറ കൂടി ചുമതലയുള്ള പത്തനംതിട്ട എസ്​.പി കെ.ജി. സൈമണി​​െൻറ നേതൃത്വത്തിലാണ്​ ഇപ്പോൾ അന്വേഷണം നടക്കുന്നത്​. ​അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ചില പുതിയ വിരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കെ.ജി. സൈമണും സൂചിപ്പിച്ചു. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാൻ അദ്ദേഹം കൂട്ടാക്കിയില്ല.

ജസ്‌ന മരിയ ജെയിംസ് ഇപ്പോഴും ജീവനോടെയുണ്ടെന്നും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും കർണാടക പൊലീസ് മാസങ്ങൾക്ക്​ മുമ്പ്​ അറിയിച്ചിരുന്നു. ക്രൈംബ്രാഞ്ചി​​െൻറ പ്രത്യേക അന്വേഷണ സംഘത്തിനെയാണ് കർണാടക പൊലീസ് ഇക്കാര്യം അറിയിച്ചത്.

കാണാതായ ദിവസം ജസ്‌ന അമ്മായിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറി മുക്കൂട്ടുതറ ജംഗ്ഷനിലിറങ്ങി എരുമേലിക്കുള്ള ബസിൽ കയറുന്നത് കണ്ടവരുണ്ടെന്ന് പറയപ്പെടുന്നു. പിന്നീട് ജസ്‌നയെക്കുറിച്ച് ആർക്കും ഒരറിവുമില്ല. മൊബൈൽ ഫോണും ആഭരണങ്ങളും എടുത്തിട്ടില്ലായിരുന്നു. അന്ന് രാത്രി തന്നെ പിതാവ് പൊലീസിൽ പരാതി നൽകി.

കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും മലപ്പുറത്തും തൃശൂരിലും, തിരുവനന്തപുരത്തും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ഗോവ, പൂണെ എന്നിവിടങ്ങളിലെ കോൺവൻറുകളിൽ ജസ്നയുണ്ടെന്ന സന്ദേശങ്ങളെ തുടർന്ന് പൊലീസ് അവിടങ്ങളിലും എത്തി.

അതിനിടെ ജസ്‌നയുടെ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തത്​ പ്രതീക്ഷ വർധിപ്പിച്ചു. ‘താൻ മരിക്കാൻ പോവുന്നു എന്നായിരുന്നു’ ജസ്‌ന അയച്ച അവസാന സന്ദേശം. മുണ്ടക്കയം സ്വദേശിയായ ഒരു യുവാവിനാണ് ജസ്‌ന ഈ സ​ന്ദേശം അയച്ചിരുന്നത്. നേരത്തെ സംശയത്തെ തുടർന്ന് കസ്​റ്റഡിയിലെടുത്തിരുന്ന ഈ യുവാവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്‌തെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല. യുവാവ് ആയിരത്തിലധികം തവണ ജസ്‌നയെ മൊബൈലിൽ വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. അതിലും സംശയത്തക്ക വിധമുള്ള കാര്യങ്ങളൊന്നും കണ്ടെത്താനായില്ല.

ഇതിന്​ പുറമെ കേസുമായി ബന്ധപ്പെട്ട്​ എന്തെങ്കിലും സൂചന നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ ഇനാം ഡി.ജി.പി പ്രഖ്യാപിച്ചിരുന്നു. മൂന്ന് ജില്ലകളിലായി 12 ഇൻഫർമേഷൻ ബോക്‌സുകൾ സ്ഥാപിച്ച് വിവരങ്ങൾ ശേഖരിക്കാനും പൊലീസ് ശ്രമിച്ചു. ബോക്സിൽ നൂറിലധികം കത്തുകൾ വന്നെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. രണ്ട്​ വർഷങ്ങൾ നീണ്ട ദുരൂഹതക്ക്​ ഉടൻ വിരാമമാകുമെന്നാണ്​ പൊലീസി​​െൻറ പ്രതീക്ഷ.

Tags:    
News Summary - jasna is alive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.