ചെന്നൈ: പത്തനംതിട്ടയിൽനിന്ന് കാണാതായ ജസ്നയെ ചെന്നൈയിൽ കണ്ടതായി വെളിപ്പെടുത്തൽ. ചെന്നൈ അയനാവരം വെള്ളാല സ്ട്രീറ്റിൽ പെട്ടിക്കട നടത്തുന്ന ഷൺമുഖനാഥനും സമീപവാസിയായ അലക്സുമാണ് ജസ്നയെ കണ്ടിരുന്നതായി പറഞ്ഞത്. മാർച്ച് 26ന് വൈകീട്ട് ഏഴര മണിയോടെ തെൻറ കടയിൽ ജസ്ന എത്തിയതായി ഷൺമുഖനാഥൻ പറയുന്നു.
കടയിൽനിന്ന് ഫോണിൽ സംസാരിച്ച ജസ്ന പെരിയാർനഗർ അഞ്ചാമത് വീഥിയിലേക്ക് പോകേണ്ട വഴി ചോദിച്ചു. ഇൗ സമയത്താണ് സാധനം വാങ്ങാൻ അലക്സ് എത്തിയത്. പിറ്റേ ദിവസം പത്രങ്ങളിൽ ജസ്നയുടെ ഫോേട്ടാ കണ്ടപ്പോഴാണ് ഇരുവരും തലേദിവസമെത്തിയ യുവതിയെ സംശയിച്ചത്. ഉടനടി പത്തനംതിട്ട പൊലീസിൽ വിവരം അറിയിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. പൊലീസ് സംഘം ചെെന്നെയിലെത്തി ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.